ഹിന്ദിയിൽ ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച മിനിസ്‌ക്രീനിലെ വമ്പൻ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോ ഹിന്ദി പതിപ്പ് സൂപ്പർഹിറ്റ് ആയി മാറിയതോടെ മറ്റ് ഭാഷകളോടൊപ്പം മലയാളത്തിലും ഇത് ആരംഭിക്കുക ആയിരുന്നു.
2018 ആണ് മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. 100 ദിവസം പൂർത്തിയായ ഷോയുടെ ആദ്യ പതിപ്പിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു എത്തിയത്. നിലവിൽ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് മൂന്നാമത്തെ സീസൺ അവസാനിച്ചത്.
Also Read
അല്ലു അർജുൻ ഫഹദ് ഫാസിൽ ചിത്രത്തിലെ ഐറ്റം ഡാൻസിന് രണ്ട് കോടി പ്രതിഫലം വാങ്ങി ഞെട്ടിച്ച് നോറ ഫത്തേഹി
മലയാളത്തിന്റെ യുവ നടൻ മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയി ആയത്. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ ഋതു മന്ത്ര. മോഡിലിംഗ് പരസ്യ രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയിൽ എത്തുന്നത്. അതുവരെ പുതിയ മുഖമായിരുന്ന ഋതു ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ഷോയിൽ ഏഴാം സ്ഥാനം നേടിയ ഋതുവിന് കുടംബ പ്രേക്ഷകർക്കിടയലും യുവാക്കൾക്ക് ഇടയിലും മികച്ച ആരാധകരുണ്ട്.
ഇപ്പോഴിതാ തന്നെ വേദനിപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഋതു മന്ത്ര. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തിയ ഒരു ടിവി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉയരത്തെ കുറിച്ച് എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് ഋതു മന്ത്ര ഇക്കാര്യം പറഞ്ഞത്. ഉയരം കൂടിപ്പോയതിന്റെ പേരിൽ വല്ല വിഷമവും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം സ്‌കൂളിൽ പഠിക്കുമ്പോൾ ലാസ്റ്റ് ബെഞ്ചിൽ ഇരുത്തിയത് തന്ന വളരെയധികം അന്ന് വിഷമിപ്പിച്ചിരുന്നു എന്ന് ഋതു പറഞ്ഞു. ലാസ്റ്റ് ബഞ്ചിൽ ഇരിക്കുന്നവരെ ടീച്ചേഴ്‌സ് ശ്രദ്ധിക്കില്ലെന്ന് നമുക്ക് തന്നെ ഒരു ഉൾവിളിയുണ്ട്.
അത് തനിക്ക് വലിയൊരു വിഷമം ആയിരുന്നു, പിന്നീട് ആൺകുട്ടികൾ മാങ്ങയിടാനും തേങ്ങയിടാനും വീട്ടിൽ വരുന്നോ എന്നൊക്കെ ചോദിച്ച് കളിയാക്കുമായിരുന്നു. തോട്ടി എന്നൊക്കെ വിളിക്കുമായിരുന്നു. ഇത് കേട്ടിട്ടി ഞാൻ അമ്മയോട് വഴക്ക് ഉണ്ടാക്കുമായിരുന്നു. അമ്മ ചെറുപ്പത്തിൽ ഹോർലിക്‌സ് തന്നത് കൊണ്ടാണ് ഇത്രയും ഹൈറ്റ് വെച്ചതെന്നായിരുന്നു തന്റെ വിചാരമെന്നും കുട്ടിക്കാലത്തെ ഓർമ്മ പങ്കുവെച്ച് കൊണ്ട് ഋതു മന്ത്ര പറഞ്ഞു.
പിന്നീട് കോളേജിൽ വന്നപ്പോൾ അത്ര കുഴപ്പമില്ലാതായി. എന്നാൽ മോഡലിംഗ് ചെയ്യാൻ വന്നപ്പോൾ ഏറ്റവും കൂടുതൽ അവസരം കിട്ടിയത് തന്റെ ഹൈറ്റ് കൊണ്ടാണ്. എന്നാൽ ഇപ്പോൾ ചിലസംവിധായകന്മാരെ കാണാൻ പേകാുമ്പോൾ അവർ ഹൈറ്റ് പ്രശ്‌നമാണല്ലോ എന്ന് പറയാറുണ്ട്. അത് കേൾക്കുമ്പോൾ ചെറിയ സങ്കടം തോന്നാറുണ്ടെന്നും ഋതു പറയുന്നു.
കൂടാതെ തനിക്ക് ധരിക്കാൻ ഇഷ്ടം സാരിയാണെന്നും ഇഷ്ടവേഷത്തിനെ കുറിച്ച് ബിഗ് ബോസ് താരം പറയുന്നു. അതേ സമ.ംടെൻഷനടിച്ച സംഭവത്തെ കുറിച്ചും ഋതു പറയുന്നുണ്ട്. മിസ് ഇന്ത്യ കോംപറ്റീഷന് പോയപ്പോഴാണ് ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചിട്ടുള്ളത്. നോർത്തിൽ നിന്നുള്ളവരായിരുന്നു കൂടുതലും.
ഡൽഹിയിലും ബാംഗ്ലൂരിലും ഒക്കെയായി പഠിച്ചവരൊക്കെയാണ് അന്ന് മത്സരിക്കാനുണ്ടായിരുന്ന്ത്. കേരളത്തെ പ്രതിനിധീകരിച്ച് പോവുന്നതിന്റെ ടെൻഷനിലായിരുന്നു ഞാൻ. ഡൗൺ സൗത്ത് എന്നാണ് കേരളത്തിലുള്ളവരെക്കുറിച്ച് പറയുന്നത്. കേരളത്തിലു ള്ളവർക്ക് കഴിവില്ലേ, ഇത് മാറ്റിപ്പറയിക്കണമെന്നൊക്കെയായിരുന്നു ഞാൻ മനസ്സിൽ കണ്ടത്.
ടാലന്റ് റൗണ്ടിൽ മലയാളം ഗാനമായിരുന്നു ഞാൻ പാടിയത്. സംഗീതത്തിന് ഭാഷയില്ലെന്ന് പറഞ്ഞ് അവരെല്ലാം അഭിനന്ദിച്ചിരുന്നു. രണ്ടാം വയസ്സിലാണ് ഋതുവിന്റെ അച്ഛന്റെ വിയോഗം. പിന്നീട് അമ്മയാണ് താരത്തെ വളർത്തിയത്. അതിനെ കുറച്ചും ഋതു മന്ത്ര പറയുന്നുണ്ട്. വണ്ടർ വുമൺ ആണ് അമ്മയെന്നാണ് താരം പറയുന്നത്. അമ്മ സിംഗിൾ പേരന്റാണ്. ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടമായതാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇത്രയും സെൽഫ്ലെസായി ഒരാളുടെ ജീവിതം കംപ്ലീറ്റായി ഉഴിഞ്ഞ് വെക്കാൻ വേറൊരാൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മോഡലിംഗ് തുടങ്ങി 5 വർഷത്തോളം നല്ല കഷ്ടപ്പാടിലായിരുന്നു ഞാൻ. നീ പഠിച്ചതല്ലേ, ജോലിക്ക് പോയിക്കൂടേയെന്ന് അമ്മ ചോദിക്കുമായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ന് ചോദിക്കുമ്പോൾ അമ്മ അവസരം തരുമായിരുന്നു. അതാണ് ഞാൻ എപ്പോഴും അമ്മ വണ്ടർവുമൺ എന്നേണ് പറയുന്നതെന്ന് ഋതു മന്ത്ര വ്യക്തമാക്കന്നു.