മുപ്പത്തിയഞ്ചുകാരിയായി ആ സീരിയലിൽ അഭിനയിക്കുമ്പോൾ എനിക്ക് വെറും 19 വയസായിരുന്നു: തുറന്ന് പറഞ്ഞ് രശ്മി ബോബൻ

150

ഒട്ടനവധി ജനപ്രിയ സീരിയലുകളുടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കിരയായി മാറിയ താരമാണ് നടി രശ്മി ബോബൻ. സംവിധായകൻ ബോബൻ സാമുവലിന്റെ ഭാര്യയായ രശ്മി ബോബൻ സിനിമകളിലും ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2003ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് രശ്മി ബോബൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അസൂയപ്പൂക്കൾ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്.

Advertisements

സൂര്യ ടിവി യിൽ അവതാരകയായി ആണ് രശ്മി ആദ്യം കരിയർ തുടങ്ങുന്നത്. ജ്വാലയായി എന്ന സീരിയലിലൂടെ ആണു രശ്മി ശ്രദ്ധേയാകുന്നത്. കുടുംബകാര്യങ്ങൾക്ക് വേണ്ടി കുറച്ചു കാലമായി രശ്മി സീരിയലിന്റെ ലോകത്തു നിന്നു അകന്നു നിൽക്കുകയായിരുന്നു.

അബിനയരംഗത്തേക്ക് അടുത്തിടെ ആണ് രശ്മി വീണ്ടും തിരികെ വന്നത്. ജീവിതത്തിൽ നിരവധി തവണ ബോഡി ഷെയിമിങ്ങിനു വിധേയായ ഒരാളാണ് രശ്മി. പലപ്പോഴായി അതിനെ കുറിച്ചു താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിലും താരചിലകാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

രശ്മി ബോബന്റെ വാക്കുകൾ ഇങ്ങനെ:

പല സ്ഥലത്തും ഞാൻ ബോഡി ഷെയിമിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും. മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്.

പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ്. ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട്. ജ്വാലയായ് യിൽ 35 വയസ്സുകാരിയായപ്പോൾ എന്റെ പ്രായം 19 ആണ്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ലെന്ന് താരം വ്യക്തമാക്കുന്നു.

Advertisement