ഇനി അഥവാ വല്ലതും മോശമായി കണ്ടാലും മൈൻഡ് ചെയ്യാറില്ല: വെളിപ്പെടുത്തലുമായി അനിഖ സുരേന്ദ്രൻ

47

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടയാണ് അനിഖാ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം സ്വന്തമാക്കി.

ആ കൊച്ചു കുട്ടി ഇന്ന് വലിയൊരു താരമായി വളർന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനിഖ. അടുത്തിടെ ഒരുപാട് ചിത്രങ്ങൾ അനിഖ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.
ഓൺലൈൻ ക്ലാസ്സുകളുടെ തിരക്കിലാണ് ഇപ്പോൾ താരം. പ്ലസ് വണ്ണിൽ കോമേഴ്‌സ് ആണ് അനിഖ എടുത്തിരിക്കുന്ന സബ്ജക്ട്.

Advertisements

കഴിഞ്ഞ രണ്ടു മാസമായി ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ പറ്റാത്ത കുട്ടികൾക്ക് ഫോണുകളും ഇൻറർനെറ്റ് കണക്ഷനും എത്തിച്ചു നൽകുന്ന ഒരു സംഘടനയുടെ ഭാഗം കൂടിയാണ് അനിഖ.

ഹീറോയിൻ ആയി ഒരുപാട് സിനിമയിലേക്ക് ഓഫർ വരുന്നുണ്ട്. എന്നാൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല, പക്ഷേ വിശ്വാസം പോലുള്ള കംഫർട്ടബിൾ റോളുകൾ മാത്രമാണ് ഇപ്പോൾ എടുക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

‘കഴിയുന്നതും സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റിവ് കമന്റുകൾ ഒഴിവാക്കാറാണ് പതിവ്. കമന്റ് സെക്ഷൻ കാര്യമായി നോക്കാറില്ല, ഇനി അഥവാ വല്ലതും മോശമായി കണ്ടാലും മൈൻഡ് ചെയ്യാറില്ല എന്നും ഇപ്പോൾ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അനിഖ വ്യക്തമാക്കുന്നു.

ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ആണ് ക്യൂൻ എന്ന വെബ് സീരീസിൽ ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ സാധിച്ചു എന്നത്. ഗൗതം വാസുദേവൻ മേനോൻ ആണ് സംവിധാനം ചെയ്തത്.

ഇതിനു ശേഷം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഒരുപാട് അവസരങ്ങൾ വന്നിരുന്നു എന്നും എന്നാൽ അതൊന്നും തന്നെ ക്യൂൻ ഐക്കോണിക് പോലെ ആയ സബ്ജക്ട് അല്ലാത്തതുകൊണ്ട് ഒഴിവാക്കേണ്ടിവന്നു എന്നും അനിഖ പറയുന്നു.

അതേ സമയം 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖാ സുരേന്ദ്രൻ. താരത്തിൻറെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

Advertisement