ലാലേട്ടന്റെ മരക്കാർ പ്രദർശനത്തിനെത്തുന്നത് അമ്പതിലേറെ രാജ്യങ്ങളിൽ; പ്രതീക്ഷയുടെ മുൾമുനയിൽ ആരാധകർ

34

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അമ്പതിലധികം രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുമെന്ന് സൂചന. നൂറുകോടി ബജറ്റിലാണ് മരക്കാർ ഒരുക്കുന്നത്.

Advertisements

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി. ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്തവർഷം മാർച്ച് 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. കുഞ്ഞാലി മരക്കാർ നാലാമനായിട്ടാണ് മോഹൻലാൽ മരക്കാറിൽ എത്തുന്നത്. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മധുവാണ് കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത്.

ഒപ്പം’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം പ്രിയദർശനും മോഹൻ ലാലും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും സ്റ്റില്ലുകൾക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. മരക്കാറിന്റെതായി പുറത്തിറങ്ങിയ 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്കും വൻസ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇതിനു മുൻപ് മോഹൻലാലിന്റെ തന്നെ ചിത്രമായ ലൂസിഫർ 44 രാജ്യങ്ങളിൽ റിലീസിനെത്തിയിരുന്നു. മരക്കാർ റിലീസിനെത്തുന്നതോടെ ഈ റെക്കോർഡാണ് തകരാൻ പോകുന്നത്.

Advertisement