സൂപ്പർതാരങ്ങൾക്ക് ഒപ്പമെല്ലാം അവസരങ്ങൾ ധാരാളം ലഭിച്ചിട്ടും ആ ഭാഗ്യം മാത്രം വിമലാ രാമന് ലഭിച്ചില്ല, ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

465

മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും നായികയായി അഭനയിച്ചിട്ടുള്ള നടിയാണ് വിമലാ രാമൻ. മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് വിമലാ രാമൻ. കോളേജ് കുമാരൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും നസ്രാണി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തിൽ ദിലീപിന്റെയും എല്ലാം നായികയായി വിമലീ രാമൻ എത്തിയിരുന്നു.

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് നാന്ദി കുറിച്ച വിമല രാമൻ ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് സൂര്യൻ, റോമിയോ, നസ്രാണി, കൽക്കട്ട ന്യൂസ്, കോളേജ് കുമാരൻ തുടങ്ങി തുടർച്ചയായി മലയാളത്തിൽ സിനിമകൾ ചെയ്തു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക് സിനിമകളിലും സജീവമായിരുന്നു വിമല രാമൻ.

Advertisements

മലയാളത്തിൽ കുറച്ചധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ട നടി കൂടിയാണ് വിമലരാമൻ. ഏറെ നാളുകൾ ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നടി ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കേൾക്കുന്നത് നടിയുടെ വിവാഹ വാർത്തകളാണ്.

Also Read
ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ ലാലേട്ടൻ അഞ്ച് മണിയ്ക്ക് എത്തും, ലാലേട്ടൻ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല, പിന്നെ സംഭവിച്ചത്: വെളിപ്പെടുത്തൽ

നടൻ വിനയ് റോയ്‌യാണ് വരൻ.ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരൻ. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്.

ഇപ്പോൾ ഇരുവരും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്നതാണ് പുതിയ വിവരം. വിവാഹം ഉടൻ ഉണ്ടാവും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. തിയ്യതി അധികം വൈകാതെ പുറത്ത് വിടും ഇരുവരും വൈകാതെ വിവാഹിതർ ആകുമെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം .സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമൻ മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. പൊയ് എന്ന തമിഴ് സിനിമയിലൂടെ ആണ് വിമലാ രാമൻ വെള്ളിത്തിരയിൽ എത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിലാണ് വിമലാ രാമൻ ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് വിമലാ രാമൻ ജനിച്ചതും വളർന്നതും. അഞ്ചാമത്തെ വയസ്സിൽ തന്നെ ഭരതനാട്യം പരിശീലിച്ച് തുടങ്ങിയിരുന്നു വിമലാ രാമൻ. 2004ലെ മിസ് ഓസ്‌ട്രേലിയയായി വിമലാ രാമൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യനായും വിമലാ രാമൻ ശ്രദ്ധേയയായി.

Also Read
എന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ, ചിലപ്പോ വഴി തെറ്റി പോകും; ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത് ഇങ്ങനെ

വോളിബോൾ ബാസ്‌കറ്റ് ബോൾ എന്നീ ഇനങ്ങളിലും കഴിവ് തെളിയിച്ചിരുന്നു വിമലാ രാമൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്, എന്നാൽ വെള്ളിത്തിരയിൽ തിളങ്ങാൻ കഴിയാതെ പോയ താരമാണ് വിമല. മലയാള സിനിമ സൂപ്പർസ്റ്റാർ സിന്റെ എല്ലാവരുടെയും കൂടെ അഭിനയിക്കാൻ അവസരം കിട്ടിയിട്ട് പോലും വേണ്ട വിധം സിനിമകൾ ഒന്നും കാര്യമായി വിജയിക്കാതെ പോയ നിർഭാഗ്യവതിയായ അഭിനേത്രി ആണ് വിമല.

ഒപ്പം മാത്രമാണ് താരം അഭിനയിച്ചതിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം. എന്നാൽ ഈ സിനിമയിൽ നായിക ആയിരുന്നില്ല താരം. സഹനടി ആയിരുന്നു ബാക്കി താരം അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ അധികം വിജയിച്ചിരുന്നില്ല.

Advertisement