പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടനാണ് മമ്മൂട്ടി, വൈറലായി ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

173

ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് ആയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ. അദ്ദേഹത്തിന്റ ലോകമെമ്പാടുമുള്ള ആരാധകർ പിറന്നാൾ ആഘോഷ മാക്കി മാറ്റിയിരുന്നു. സോഷ്യൽ മീഡിയകളിലെല്ലാം മമ്മൂട്ടിയുടെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ജന്മദിനം ആശംസിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റുകൾ കൊണ്ടു നിറഞ്ഞിരുന്നു.

പ്രശസ്ത ഗാനരചയിതാവും, സംഗീത സംവിധായകനും, സംവിധായകനും, നിർമ്മതാവും തിരക്കഥാകൃത്തും ഒക്കെ ആയ ശ്രീകുമാരൻ തമ്പി പിറന്നാൾ ആശംസകൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ പുതിയതായി വൈറലാകുന്നത്.

Advertisements

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേംനസീറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ നടൻ മമ്മൂട്ടിയാണെന്നാണ് അദ്ദേഹം കുറിക്കുന്നത്. ശബ്ദഗാംഭീര്യവും ഒത്ത ഉയരവും അതിനനുസരിച്ചുള്ള ശരീരഭാഷയും മമ്മൂട്ടി എന്ന നടന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തൽ.

Also Read
ദീപിക പദുക്കോണിനെ എംഎസ് ധോണി ഭ്രാന്തമായി സ്നേഹിച്ചിരുന്നു, പാരയായത് യുവരാജ്, അധികമാർക്കും അറിയാത്ത പ്രണയ കഥ

സുബ്രഹ്‌മണ്യം കുമാർ നിർമ്മിച്ച് താൻ സംവിധാനം ചെയ്ത മുന്നേറ്റം എന്നചിത്രത്തിൽ നായകനായി അഭിനയിക്കാൻ തിരുവനന്തപുരത്തു എത്തുമ്പോഴാണ് താൻ ആദ്യമായി മമ്മൂട്ടിേെയാ കാണുന്നതെന്നുംന അദ്ദേഹം പറയുന്നു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയിൽ ഒരു സിനിമാവാരികയിൽ വന്ന ഫോട്ടോ കാണിച്ച് നടൻ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു.

ഈ ചെറുപ്പക്കാരൻ കൊള്ളാം. സാർ ഒന്ന് ട്രൈ ചെയ്തു നോക്കൂ എന്ന് സുകുമാരൻ പറയുകയുണ്ടായി. പിന്നീട് തന്റെ മുന്നേറ്റം എന്ന ചിത്രത്തിൽ മമ്മൂട്ടി നായകനും രതീഷ് പ്രതി നായകനുമായിരുന്നു. തുടർന്നങ്ങോട്ട് മമ്മൂട്ടിക്കുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നു. നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയതെന്ന് അദ്ദേഹം കുറിച്ചു.

മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളികേട്ടു എന്ന ചിത്രം ശ്രീകുമാരൻ തമ്പി നിർമ്മിക്കുകയുണ്ടായി. പക്ഷേ ആ സിനിമ തീയേറ്ററുകളിൽ വിജയം വരിച്ചില്ല. എന്നാൽ യൂട്യൂബിലെ അദ്ദേഹത്തിന്റെ ഫിലിം ചാനലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത് ആ സിനിമയായിരുന്നു.

യുവജനോത്സവം, ബന്ധുക്കൾ ശത്രുക്കൾ എന്നീ ഹിറ്റ് ചിത്രങ്ങളെ പോലും വിളിച്ചു വിളികേട്ടു പിന്നിലാക്കി. മമ്മൂട്ടിയുടെ നിത്യയൗവനത്തെ അഭിനന്ദിക്കുന്നുവെന്ന് കുറിച്ച അദ്ദേഹം ഒരു നടൻ തന്റെ ദേഹം എങ്ങനെ സൂക്ഷിക്കണമെന്ന് പുതിയ നായകന്മാർ മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്നും ശ്രീകുമാരൻ തമ്പി കുറിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

Also Read
Also Readഭാഗ്യം തുണച്ചു, ആ ബന്ധത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ്; ഡൈവോഴ്സ് വാർത്തക്കിടെ സിദ്ധാർത്ഥിനെ തേച്ച സമയത്ത് സാമന്ത പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടൻ മമ്മൂട്ടിയാണ്. ശബ്ദഗാംഭീര്യവും ഒത്ത ഉയരവും അതിനനുസരിച്ചുള്ള ശരീരഭാഷയും മമ്മൂട്ടി എന്ന നടന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. സുബ്രഹ്‌മണ്യം കുമാർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ‘മുന്നേറ്റം ‘ എന്ന സിനിമയിൽ നായകനായി അഭിനയിക്കാൻ തിരുവനന്തപുരത്തു വന്നപ്പോഴാണ് ഞാൻ മമ്മൂട്ടിയെ ആദ്യമായി കണ്ടത്.

അതിനു മുൻപ് അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രങ്ങൾ ഞാൻ കണ്ടിരുന്നില്ല.ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയിൽ നാന സിനിമാവാരികയിൽ വന്ന ഒരു ഫോട്ടോ കാട്ടി നടൻ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ‘ഈ ചെറുപ്പക്കാരൻ കൊള്ളാം. സാർ ഒന്ന് ട്രൈ ചെയ്തു നോക്കൂ ‘ എന്ന് സുകുമാരൻ പറഞ്ഞു. ‘മുന്നേറ്റ’ ത്തിൽ മമ്മൂട്ടി നായകനും രതീഷ് പ്രതിനായകനുമായിരുന്നു.

അവിടെ നിന്ന് മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം അദ്ഭുതകരമായിരുന്നു. നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയത്. മുന്നേറ്റത്തിന് ശേഷം ഞാൻ നിർമ്മിച്ച ‘വിളിച്ചു,വിളികേട്ടു ‘ എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി. പക്ഷേ ആ സിനിമ തീയേറ്ററുകളിൽ വിജയിച്ചില്ല. എന്നാൽ അദ്ഭുതമെന്നു പറയട്ടെ യൂട്യൂബിലെ എന്റെ ഫിലിം ചാനലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത് ആ സിനിമയാണ്.

Also Read
പാവാട അലക്കി ആഷിക് കൂടെ ഇല്ലേ ചേച്ചി എന്ന് കമന്റിട്ട ആളിന് ചുട്ടമറുപടി കൊടുത്ത് റിമാ കല്ലിങ്കൽ

ഞാൻ സംവിധാനം ചെയ്ത ‘യുവജനോത്സവം ”’ബന്ധുക്കൾ ശത്രുക്കൾ ‘ എന്നീ ഹിറ്റ് ചിത്രങ്ങളെ പോലും ‘വിളിച്ചു വിളികേട്ടു ‘പിന്നിലാക്കി. മമ്മൂട്ടിയുടെ നിത്യയൗവനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒരു നടൻ തന്റെ ദേഹം എങ്ങനെ സൂക്ഷിക്കണമെന്ന് പുതിയ നായകന്മാർ മമ്മൂട്ടിയെ കണ്ടുപഠിക്കണം. മമ്മൂട്ടിക്കും കുടുംബത്തിനും ഞാൻ എല്ലാ നന്മകളും നേരുന്നു.

Advertisement