ആ കൂട്ടുകെട്ട് വേണ്ടെന്ന് മമ്മൂട്ടി അന്നേ പറഞ്ഞു കാലം അത് ശരിയാണെന്ന് തെളിയിച്ചു: വെളിപ്പെടുത്തലുമായി ലാൽ

4593

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ജീവിതത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും തന്നെ പിന്നീട് ശരിയായി ഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടനും സംവിധായകനുമായ ലാൽ. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തു വിട്ട വീഡിയോയിൽ ആണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.

മമ്മൂട്ടിയെ ഒരിക്കൽ കാണാൻ പോയപ്പോൾ തങ്ങൾക്കൊപ്പം ഒരു പുതിയ സുഹൃത്തും തനിക്കും സിദ്ധിഖിനുമൊപ്പം ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കണ്ട് മമ്മൂട്ടി പറഞ്ഞ കാര്യമാണ് ലാൽ വ്യക്തമാക്കിയത്.

Advertisements

തുടക്കകാലത്ത് സിദ്ദിഖുമൊത്ത് ഒരു തിരക്കഥയുമായിട്ട് മമ്മൂട്ടിയുടെ അടുത്ത് ചെന്നിരുന്നു. അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. ആ ചിത്രം ഒരു വലിയ വിജയമാകുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിർമ്മാതാക്കളുടെയും അടുത്ത് മമ്മൂട്ടി തങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ടെന്ന് ലാൽ പറയുന്നു.

Also Read
എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്: മഞ്ജു വാര്യർക്ക് കിടിലൻ പിറന്നാൾ ആശംസയുമായി ഉറ്റമിത്രം ഗീതു മോഹൻദാസ്, കൂടെ സഹതാരങ്ങളും ആരാധകരും

ആന്ന് ആ ചിത്രം നടന്നില്ലങ്കിലും പിന്നീട് നിർമ്മിച്ചപ്പോൾ ആ പടം സൂപ്പർഹിറ്റായി മാറി. മമ്മൂട്ടി അന്ന് പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. അതേ പോലെ അന്ന് ഞങ്ങളുടെ കൂടെയുളള കൂട്ടുകാരനെ കണ്ട് മമ്മൂക്ക ഒറ്റനോട്ടത്തിൽ പറഞ്ഞു ഡാ അവനുമായുളള കൂട്ടുകെട്ട് വേണ്ട, അവൻ ആള് ശരിയല്ല എന്ന്.

എന്നാൽ അന്ന് അത് കാര്യമാക്കിയെടുത്തില്ല, എന്നാൽ പിന്നീട് മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു എന്നും ലാൽ വ്യക്തമാക്കുന്നു. നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉൾക്കൊളളാനും ശരിയല്ലാത്തതിനെ തളളാനുമുളള കഴിവ് മമ്മൂട്ടിക്ക് ഉണ്ടെന്നും ലാൽ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ എറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് ഉളളിടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാകും, ഒപ്പം മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേർന്നുകൊണ്ട് ലാൽ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

അതേ സമയം മമ്മൂട്ടിയും ലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. സിദ്ധിഖുമായി ചേർന്ന് മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്തിട്ടില്ലെങ്കിലും ഹിറ്റ്‌ലറും, ക്രോണിക്ക് ബാച്ചിലറും നിർമ്മിച്ചത് ലാൽ ആയിരുന്നു. സംവിധാനം സിദ്ധിഖും. മമ്മൂട്ടിയെ വെച്ച് ലാൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കോബ്ര. മമ്മൂട്ടിയം ലാലും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്.

Also Read
പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടനാണ് മമ്മൂട്ടി, വൈറലായി ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

Advertisement