ഭ്രമണത്തിൽ അഭിനയിക്കാൻ അച്ഛൻ വീണ്ടും വിട്ടത് പ്രതീഷുമായി ഇനി ബന്ധം തുടരില്ല എന്ന ഉറപ്പു വാങ്ങിയിട്ടായിരുന്നു, പക്ഷേ : വെളിപ്പെടുത്തലുമായി സ്വാതി നിത്യാനന്ദ്

88

മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്.

ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.

Advertisements

പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. അതേ സമയം അടുത്തിടെയാണ് താരം വിവാഹിതയായത്.

ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്‌നമുണ്ടാക്കിയെന്നാണ് താരം പറയുന്നത്.

വീട്ടുകാർ അറിഞ്ഞതിനുശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണത്തിൽ അഭിനയിക്കാൻ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഞങ്ങളുടെ സ്‌നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു. ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.

പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.അപ്പോഴേക്കും ലോക്ഡൗൺ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29 ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു.

അതേ സമയം ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ.

അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. ചെമ്പട്ടിലൂടെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് താരത്തിന് ഭ്രമണത്തിലൂടെ ലഭിക്കുന്നത്.

Advertisement