അമ്മയെ പിരിഞ്ഞു ഇത്രയും നാൾ കഴിയേണ്ട അവസ്ഥ വന്നിട്ടില്ല: സങ്കടം തുറന്നു പറഞ്ഞ് മോഹൻലാൽ

45

ഏതാണ്ട് നാൽപതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ ആരാധകർക്ക് പ്രിയപ്പെട്ട താരരാജാവാണ്. ഇതിനിടെ എണ്ണിയാൽ ഒടുങ്ങാത്തയത്ര സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ഇൻഡസ്ട്രി വിജയങ്ങൾ എല്ലാം മോഹൻലാലിന്റെ പേരിലാണ്. അത പോലെ ആദ്യ 50 കോടിയും 100 കോടിയും 200 കോടിയും മലയാളത്തിലെത്തിച്ചതും മോഹൻലാൽ ചിത്രങ്ങളായിരുന്നു.

Advertisements

ലോകത്തെ മുഴുവൻ വിറപ്പിച്ച് കോവിഡ് വ്യാപനവും അതിനെ ചെറുക്കാനുള്ള ലോക്ക്ഡൗണും ഒക്കെ നമ്മുടെ രാജ്യത്തും ആയപ്പോൾ ചെന്നൈയിൽ ആയിരുന്നു മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും. ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് ലഭിച്ചതോടെ മോഹൻലാൽ കൊച്ചിയിലെത്തിയിരുന്നു.

കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷം അദ്ദേഹം നേരെ പോയത് തന്റെ അമ്മയെ കാണാൻ ആയിരുന്നു. കോവിഡ് വ്യാപനം കനത്തതോടെ തന്റെ ഏറ്റവും വലിയ നഷ്ടം അമ്മയുടെ അരികിലെത്താൻ കഴിയാതെ പോകുന്നതാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

നാളിതുവരെ അമ്മയെ ഇത്രയും നാൾ പിരിഞ്ഞിരിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന് നൽകിക അഭിമുഖത്തിൽ ആയിരുന്നു മോഹൻലാൽ മനസ്സു തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

പ്രവാസികളായ ഒരുപാട് സുഹൃത്തുക്കൾ കൊറോണ വ്യാപനത്തിന് ശേഷംഫോണിൽ വിളിച്ച് അവരുടെ സങ്കടങ്ങൾ പറയും. എല്ലാവരുടെയും ആശങ്ക സ്വന്തം വീടിനെക്കുറിച്ചാണ്. അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ അങ്ങനെ ഉറ്റവരെക്കുറിച്ചുള്ള ആധികളാണ് ഏറെ പേർക്കും പങ്കുവെയ്ക്കാനുണ്ടാവുക.

ചെന്നൈയിൽ ഇഞ്ചംപക്കത്തെ കടലിന് അഭിമുഖമായുള്ള എന്റെ വീട്ടിലിരുന്ന് ഫോണിലൂടെ ആ സ്വരങ്ങൾ കേൾക്കുമ്പോൾ അറിയാതെ മനസ്സ് അമ്മയുടെ അടുത്തേക്ക് കുതിക്കും. ഞാനും എന്റെ അമ്മയെ കണ്ടിട്ട് ഏറെ നാളുകളായി. എല്ലാ ദിവസവും ഫോണിൽ സംസാരിക്കുമെങ്കിലും അമ്മയെ വിട്ടു ഇത്രയും നാൾ ഞാൻ കഴിഞ്ഞിട്ടില്ല.

സ്ട്രോക്കിനെ തുടർന്ന് അമ്മ തളർന്നു കിടപ്പിലായിട്ട് എട്ടു വർഷം കഴിഞ്ഞു. അതിനു ശേഷം എറണാകുളത്തെ വീട്ടിൽ എന്നോടൊപ്പമാണ് അമ്മയുടെ താമസമെന്നും മോഹൻലാൽ പറയുന്നു. അതേ സമയം ലോക്ഡൗൺ മൂലം താൻ അഭിനയിച്ചുകൊണ്ടിരുന്നു റാം മുടങ്ങിയതോടെ ദൃശ്യം 2 ന്റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ.

ഏഴോളം വിദേശരാജ്യങ്ങളിൽ വെച്ച് ചിത്രീകരിക്കുന്നതായിരുന്നു ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാം. എന്നാൽ ചിത്രീകരണം ആരംഭിച്ചതോടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വിദേശത്തെ ഷൂട്ടിങ്ങ് മുടങ്ങി. ആ ഗ്യാപ്പിൽ ജീത്തു ജോസഫ് തങ്ങളുടെ തന്നെ സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറാവുകയായിരുന്നു.

Advertisement