ഞാൻ ഋതുമതി ആയപ്പോൾ സ്വർണക്കമ്മൽ, വീണ്ടും കമ്മൽ, മൊബൈൽഫോൺ, ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും, ഗിഫ്റ്റ് ബോക്‌സ് ആണ് മാമൻ: കൊച്ചു പ്രേമനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി

126

നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകൾക്കുള്ളത്. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം.

അത്തരത്തിൽ ഗായിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല മലയാളികളുടെ പ്രിയ സിനിമാതാരമായ കൊച്ചുപ്രേമനെ കുറിച്ചായിരുന്നു അഭയയുടെ പോസ്റ്റ്. കൊച്ചുപ്രേമനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് കണ്ട് ആരാധകരും ഞെട്ടി. കാരണം അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമൻ എന്നത് പലർക്കും പുതിയ അറിവായിരുന്നു.

Advertisements

തന്റെ അമ്മാവനൊപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ച്ചത്. സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ പ്രിയ നടൻ കൊച്ചു പ്രേമനെന്ന കെഎസ് പ്രംകുമാറിനൊപ്പമുള്ള ചിത്രങ്ങളാണ് അഭയ ഹിരണ്മയി പുറത്ത് വിട്ടിരിക്കുന്നത്.

അഭയ ഹിരൺമയിയുടെ അമ്മാവൻ കൂടിയാണ് കൊച്ചു പ്രേമൻ. അഭയ ഹിരൺമയി തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തോടൊപ്പം കുറിച്ചതിങ്ങനെ:

ഞാൻ ഋതുമതി ആയപ്പോൾ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു, പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോൾ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോൾ ആദ്യമായിട്ട് മാമൻ തന്ന മൊബൈൽ ഫോൺ.

പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.
ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും. ഞങ്ങടെ ഗിഫ്റ്റ് ബോക്‌സ് ആണ് മാമൻ.

അഭയയുടെ പങ്കാളിയും സംഗീത സംവിധായകനുമായ സംഗീത സംവിധായകനും അഭയയുടെ ജീവിത പങ്കാളിയായ ഗോപീ സുന്ദറും താരത്തിന്റെ സമീപത്തായി ഉണ്ട്. ഗായികയുടെ ചിത്രം കണ്ട് കൊണ്ട് തന്നെ ഇതൊരു പുതിയ അറിവാണെന്നും അമ്പരപ്പ് ഉണ്ടാക്കിയെന്നുമാണ് പലരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തിരിക്കുന്നത്. മാമനോടൊന്നും തോന്നല്ലേ മോനെ എന്നുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

കൊച്ചുപ്രേമന്റെ സഹോദരി ലതിയുടെ മകളാണ് അഭയ. ഇത് പുതിയ അറിവായിപ്പോയെന്നും കൊച്ചുപ്രേമൻ അമ്മാവനാണെന്ന കാര്യം അറിഞ്ഞില്ലെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

View this post on Instagram

The accuracy of the nose says everything ! K.S.Raju with his niece Abhaya Hiranmayi ☺️☺️ ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മൾ കൊണ്ട് തന്നു പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..❤️ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ "ഗിഫ്റ് ബോക്സ് " ആണ് മാമ്മൻ 🥰😘😘 @the_haristory #themostseriousmaninfamily#craftman#proudniece#giftbox#brilliantartist#artist#emotionalbeing#human#goodhuman

A post shared by Abhaya Hiranmayi (@abhayahiranmayi) on

Advertisement