അഡ്രിനാലിൻ അമിതമായി തന്നു, പോൺ വീഡിയോകളിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ അബോധാവസ്ഥയിലായിരുന്നു: മിയ ഖലീഫ

354

മിയ ഖലീഫ ലോക പ്രശസ്ത പോൺ താരമാണ് . ബിരുദ പഠനത്തിന് ശേഷം 2014 ലാണ് മിയ പോൺ രംഗത്തേയ്ക്ക് തിരിഞ്ഞത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ മൂന്നു മാസം മാത്രമാണ് പോൺ രംഗത്തുണ്ടായിരുന്നത്. എന്നിരുന്നാലും പോൺ സൈറ്റുകളിൽ ഇന്നും ഉയർന്ന റാങ്കിൽ മിയ തന്നെ. എന്നാൽ പോൺ വീഡിയോകളിൽ അഭിനയിക്കുന്ന സമയത്ത് താൻ പലപ്പോഴും അഡ്രിനാലിൻ കാരണം അബോധാവസ്ഥയിലായിരുന്നു എന്നാണ് മിയ പറയുന്നത്. ബിബിസിയുമായുള്ള അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തൽ.

‘വീഡിയോയുടെ നിർമ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങൾക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെ കുറിച്ചൊക്കെ വളരെ കുറിച്ചേ പറയാറുള്ളൂ. പോൺ വീഡിയോകളിൽ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞാൻ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് ‘അഡ്രിനാലിൻ ആയിരിക്കണം. എന്റെ ശരീരത്തിൽ അഡ്രിനാലിന്റെ അളവ് വളരെ ഉയർന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്.’

Advertisements

‘ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളിൽ ഞാൻ അഭിനയിച്ചത്. ആ വീഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തിൽ അഡ്രിനാലിൻ ഉണ്ടായിരുന്നു. അഡ്രിനാലിനിൽ നിന്ന് മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവൻ തകർക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികൾ എനിക്കെതിരെ ഉയർന്നു.’ മിയ പറഞ്ഞു.

Advertisement