സഹായം തേടി വിളിവന്ന അന്നുമുതൽ അമ്മയെ പോലെ കുടെ, ശരണ്യയുടെ ബില്ലടയ്ക്കാൻ തന്റെ സ്വർണ്ണം മുഴുവൻ വിറ്റു, ശരണ്യയ്ക്കായി മാത്രം സീമ ജീ നായർ ജീവിച്ചത് പത്തുവർഷം

276

സഹപ്രവർത്തകരുടേയും ബന്ധുക്കളുടേയും ആരാധകരുടേയും എല്ലാം പ്രാർത്ഥനകളെ വിഫലമാക്കി ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്ര ഈയിരിക്കുകയാണ് പ്രിയ താരം ശരണ്യ ശശി
ജീവിതത്തിലുടനീളം ഒരുപാട് വേദനകൾ അനുഭവിച്ച താരത്തിന്റെ വിയോഗത്തിൽ തേങ്ങുകയാണ് സിനിമാ സീരിയൽ ലോകം.

അതേ സമയം വേദനയിൽ പിടയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏവർക്കും ഊർജം പകർന്ന താരമായിന്നു ശരണ്യ ശസി. സർ ജറി കളുടെയും കീ മോ കളുടെയും മരുന്നുകളുടെയും നടുവിൽ നിന്നും സോഷ്യൽ മീഡിയയ്ക്ക് മുന്നിലെത്തുമ്പോൾ നിറ ചിരിയായിരുന്നു ആ മുഖത്ത്.

Advertisements

ഒരിക്കൽ പോലും തന്റെ വേദനകൾ മറ്റുള്ളവരിലേക്ക് പകരാൻ ശരണ്യ സമ്മതിച്ചിട്ടില്ല. ശരണ്യയ്ക്ക് 2012ൽ ബ്രെ യിൻ ട്യൂ മർ സ്ഥിരീകരിച്ച് ചികിത്സ തുടങ്ങിയപ്പോൾ മുതൽ നടി സീമ ജി നായർ ഒപ്പമുണ്ട്. അന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു സീമ.

Also Read
എഴുപുന്ന തരകനിലെ മമ്മൂട്ടിയുടെ നായികയെ ഓർമ്മയില്ലെ, ഈ താരം ഇപ്പോൾ എവിടെയാണെന്നും ആരാണെന്നും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

സഹായം അഭ്യർത്ഥിച്ചു ശരണ്യ വിളിച്ചു. അന്നുമുതൽ ശരണ്യയ്ക്ക് താങ്ങും തണലുമായി സീമ ഒപ്പമുണ്ട്. പെട്ടെന്നു തന്നെ ശരണ്യ ആർസിസിയിൽ അഡ്മിറ്റ് ചെയ്തു ഓപ്പ റേഷൻ നടത്തി. ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയമായപ്പോൾ മുതൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിൽ ആയിരുന്നു.

പത്തു രൂപ പോലും കയ്യിലെടുക്കാൻ ഇല്ല. അങ്ങനെയാണ് നിവർത്തിയില്ലാതെ ആദ്യമായി സോഷ്യൽ മീഡിയയുടെ മുന്നിൽ വരുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്നിട്ടും സീമ ലൈവിൽ എത്തി. 50,000 രൂപ എങ്കിലും കിട്ടിയാൽ മതിയെന്നെ അന്ന് ചിന്തിച്ചുള്ളൂ. പക്ഷേ വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷൻ ഉള്ള പണം ശരണ്യയുടെ അക്കൗണ്ടിൽ എത്തി.

നിരവധി പേരുടെ കാരുണ്യത്തിൽ സീമ ജി നായർ നേതൃത്വം നൽകി സ്ഥലം വാങ്ങി വീടുണ്ടാക്കി. ചികിത്സ പൂർത്തിയായി കഴിഞ്ഞപ്പോൾ വീടെന്ന സ്വപ്നവും പൂവണിഞ്ഞു. തിരുവനന്തപുരത്താണ് ശരണ്യക്കായി പുതിയ വീട് നിർമ്മിച്ചത്. ശരണ്യയ്ക്ക് തന്റെ അമ്മ തന്നെയായിരുന്നു സീമ. അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോൾ സീമ തന്റെ സ്വർണ്ണം മുഴുവൻ എടുത്തു വിറ്റാണ് ആശുപത്രി ബിൽ അടച്ചത്.

പക്ഷെ ഒടുവിൽ ആ വിയോഗ വാർത്ത തേടിയെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില ഗുരു, തര മായതിന് പിന്നാലെ വെന്റിലേറ്റർ ഐ സിയു വിലേക്ക് മാറ്റി.

Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ

ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്നലെ അമ്മയെ സ്നേഹ സീമയിൽ തനിച്ചാക്കി ശരണ്യ യാത്രയാവുകയായിരുന്നു.

Advertisement