കാണാകുയിലിൽ ശരണ്യ ചേച്ചി എന്റെ അനിയത്തി ആയിരുന്നു, നെഞ്ചുപൊട്ടുന്ന വേദനയാണ് ഉള്ളിൽ: സങ്കടം സഹിക്കാൻ ആവാതെ അശ്വതി

86

മിനി സ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും മലയാളി പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വേർപാടായിരുന്നു നടി ശരണ്യ ശശിയുടേത്. ആഗസ്റ്റ് 9ാം തീയതി ഉച്ചയോടെയായിരുന്നു നടിയുടെ വിയോഗം. കഴിഞ്ഞ 10 വർഷമായി കാൻസർ ചികിത്സയിലായിരുന്നു താരം.

ചികിത്സയ്ക്കിടെ കൊവിഡും ന്യൂമോണിയും ബാധിച്ചതോട നില ഗുരു, തര മാവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം. ശരണ്യയുടെ വിയോഗം ഇനിയും വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. കാൻസറിനോട് പോരാടി ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമ്പോൾ ആയിരുന്നു കൊവിഡും ന്യുമോണിയയും വില്ലനായി എത്തിയത്.

Advertisements

ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ ശരണ്യയ്ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. ഒരു കാലത്ത് സീരിയലുകളിൽ സജീവമായിരുന്നു ശരണ്യ. നടിയായും വില്ലത്തിയായുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലും നടി ചുവട് വെച്ചിരുന്നു. അഭിനയത്തിൽ സജീവം ആകുമ്പോഴായിരുന്നു രോഗം കണ്ടെത്തുന്നത്.

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

ട്യൂമർ നടിയെ തളർത്തുന്നത് വരെ ശരണ്യ അഭിനയിച്ചിരുന്നു. അത്രത്തോളം അഭിനയത്തിനോട് നടിക്ക് താൽപര്യമായിരുന്നു. നടിയുടെ വിയോഗം സുഹൃത്തുക്കൾക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ വാക്കുകളാണ്. ശരണ്യയോടൊപ്പം അഭിനയിച്ചതിന കുറിച്ചാണ് നടി പങ്കുവെയ്ക്കുന്നത്.

ശരണ്യയ്‌ക്കൊപ്പം അഭിനയിച്ച കാണാകുയിൽ എന്ന സീരിയലിലെ ഗാനം പങ്കുവെച്ച് കൊണ്ടാണ് അശ്വതി ശരണ്യയെ കുറിച്ച് എഴുതിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് കാണാകുയിലിൽ അശ്വതിയുടെ സഹോദരിയായിട്ടായിരുന്നു ശരണ്യ അഭിനയിച്ചത്. ആ സീരിയലിന് ശേഷം കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങൾ അറിയിമായിരുന്നെന്നും അശ്വതി പറയുന്നുണ്ട്. ഇതിനോടകം തന്നെ നടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ:

ഞാൻ അഭിനയിച്ച ആദ്യ പരമ്പര ആയ കാണാകുയിലിൽ എന്റെ അനിയത്തി ആയ സുന്ദൂരി എന്ന കഥാപാത്രം ആയിട്ടായിരുന്നു ശരണ്യ ചേച്ചി അഭിനയിച്ചത്. ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങൾ അറിയുമായിരുന്നു.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

നേരിൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊണ്ടു കൊണ്ട്, ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഒരു ചെറിയ ഓർമ ആയി ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച കാണാകുയിൽ എന്ന പരമ്പരയുടെ ടൈറ്റിൽ സോങ് എന്നായിരുന്നു അശ്വതി വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. അതേ സമയം അശ്വതിയുടെ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.

Advertisement