മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന ശരണ്യ ശശി മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി ശരണ്യയെ പിടികൂടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശരണ്യ ഈ ലോകത്തോട് വിടപറയുന്നത്.
താരന്റെ വേർപാടിന്റെ വേദനയിലാണ് ഇപ്പോൾ പ്രയപ്പെട്ട സഹപ്രവർത്തകരും ആരാധകരും. അതേ സമയം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ശരണ്യയുടെ പ്രണയകഥയയും വിവാമവുമാണ്. അർബുദ രോഗവുമായി മല്ലിടുന്ന സമയത്താണ് ഫേസ്ബുക്ക് സുഹൃത്തായ ബിനുവിന്റെ വിവാഹ ആലോചന ശരണ്യക്ക് വരുന്നത്.
ചികിത്സക്ക് ഇടയിൽ തന്നെയാണ് ശരണ്യ വിവാഹം കഴിക്കുന്നത്. കീമോ ചെയ്ത് മുടിയെല്ലാം പോയ അവസ്ഥയിൽ ആണെങ്കിലും ശരണ്യയെ ബിനു വന്നു കാണുകയും ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ സമ്മതമാണെന്നും അറിയിച്ചു.
Also Read
‘സ്‌നേഹസീമ’യിലെ ഈ ചിരി മാഞ്ഞു ; കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു
വീട്ടുകാരോട് കൂടി വിവാഹം കഴിക്കാൻ താൽപര്യമാണെന്ന് അറിയിച്ചതോടെയാണ് ശരണ്യയുടെ വിവാഹം നടക്കുന്നത്. 2014 ൽ ഒക്ടോബർ 26 നായിരുന്നു ബിനുവും ശരണ്യയും തമ്മിലുള്ള വിവാഹം നടത്തിയത്. സിനിമാ സീരിയൽ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
എന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം ശരണ്യയ്ക്ക് വീണ്ടും ട്യൂ മർ വന്നതോടെ ഈ ബന്ധത്തിൽ നിന്നും അദ്ദേഹം അകലുകയായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അസുഖ കിടക്കയിലും എന്റെ ഏട്ടനാണ് ബലമെന്ന് ശരണ്യ മുൻപ് പറഞ്ഞിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് ബിനു സേവ്യർ മറ്റൊരു വിവാഹം കഴിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ന്യുമോണിയയും പിടിപെടുക ആയിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളെ തുടർന്നു വീണ്ടും ഐസി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ
അതിനിടെ കീ മോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെ യിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശു പത്രി യിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെ ആണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പം താങ്ങും തണലുമുണ്ടായിരുന്നു.