ബ്ലോഗർ മാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതിന് ആർടിഒ പിടിച്ചെടുത്തിരുന്നു. വാഹന മോഡിഫൈ കൂടാതെ നിരവധി നിയമ ലംഘനങ്ങളും നടത്തിയ ഇവർ പുതുതലമുറയിലെ കുട്ടികളെ നിയമ ലംഘനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ വീഡിയോകളും പ്രചരിപ്പിച്ചിരുന്നു.
അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയ ലിബിനെയും എബിനെയും പിന്നീട് പോലീസ് അ, റ സ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ രാഷ്ട്രീയക്കാരായ താരങ്ങൾക്ക് അടക്കം ഇ ബുൾ ജെറ്റ് ആരാധക വൃന്ദത്തിന്റെ കോളുകൾ എത്തി.
സുരേഷ് ഗോപി എംപിക്കും, എം മുകേഷ് എംഎൽഎയ്ക്കും അടക്കം എല്ലാം ഫോൺ കോളുകളെത്തി.
കൊല്ലം എംഎൽഎ കൂടിയായ മുകേഷിന് വന്ന കോളിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു എന്നാണ് പറയാൻ കോതമംഗലത്ത് നിന്നും വിളിച്ചതായിരുന്നു ഒരാൾ.
സംഭവം എന്തായാലും വിളിച്ചയാൾ ഇ ബുൾ ജെറ്റ് എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും മുകേഷിന് മനസ്സിലായില്ല. ഇബഡ്ജറ്റോ, ഇ ബുള്ളറ്റോ താരം കേട്ടത് മറ്റ് പലതും. ഇടയിൽ നിങ്ങൾ കോതമംഗലം ഓഫീസിൽ പറയു എന്നും പറയുന്നുണ്ട്. മുകേഷിന് സംഭവം വ്യക്തമായില്ല. ഇ ബുൾജെറ്റ്, എ ബഡോ, ഇ ബജറ്റോ, അതെന്താ.ഇ ബുള്ളറ്റോ? എന്തായാലും ഞാൻ നോക്കാം എന്ന് പറഞ്ഞ് മുകഷ് തടിതപ്പി.
അതേ സമയം എറണാകുളത്തും നിന്നും കുറച്ച് പേരാണ് സുരേഷ് ഗോപിയെ വിളിച്ചത്. പ്രചരിക്കുന്ന ഓഡിയോയിൽ സുരേഷ് ഗോപിയുടെ ശബ്ദം തന്നെ. താരത്തിനും സംഭവം എന്താണെന്ന് വ്യക്തമായില്ലെന്ന് സത്യം.
Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ
എങ്കിലും വിഷയം കേരളത്തിലെ മുഖ്യമന്ത്രിയോടും, ഗതാഗത മന്ത്രിയോടും പറയൂ എന്ന് സുരേഷ് ഗോപിയും പറയുന്നു. കോളിലെ അവസാന വാചകങ്ങളാണ് ഇതിലെ ഹൈലൈറ്റ് ‘ഞാൻ ചാണകമല്ലേ, ചാണകമെന്ന് കേൾക്കുമ്പോൾ തന്നെ അലർജിയാകുമല്ലോ’. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.