തന്റെ കുഞ്ഞിനെ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകൾ വെളിപ്പെടുത്തി മേഘ്‌ന രാജ്, പേരിടൽ ചടങ്ങ് 2 മാസം കഴിഞ്ഞിട്ടെന്നു താരം

203

ഒരുപിടി മലയാള സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം ഏറെ പ്രിയങ്കരിയായ താരമാണ് നടി മേഘ്ന രാജ്. മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളിൽ അടക്കം തിളങ്ങിയിട്ടുണ്ട് മേഘ്‌ന രാജ്.

ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ തുടങ്ങിയ മേഘ്ന തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. ബ്യൂട്ടിഫുൾ, മെമ്മറീസ് പോലുളള സിനിമകൾ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗത്തിന് പിന്നാലെയാണ് മേഘ്ന വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

Advertisements

ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാക്കിയ ഒരു വിയോഗ വാർത്തയായിരുന്നു മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് മേഘ്നയും ചീരഞ്ജീവി സർജയും വിവാഹിതരായത്. കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടെത്.

Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ

തെന്നിന്ത്യൻ സിനിമയുടെ ആക്ഷൻ കിംഗ് അർജുനന്റെ മരുമകൻ കൂടിയാണ് ചിരഞ്ജീവി സർജ. സാൻഡൽവുഡിൽ സൂപ്പർതാരമായി തിളങ്ങിനിൽക്കുന്ന സമയത്താണ് ചിരഞ്ജീവി സർജയുടെ വിയോഗം.
അതേസമയം ചീരു പോയതിന് ശേഷം ഒരിടവേള കഴിഞ്ഞാണ് മേഘ്ന സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയത്.

ഈ സമയത്തെല്ലാം മേഘ്നയ്ക്ക് ഒപ്പം അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും എല്ലാം ഉണ്ടായിരുന്നു. രണ്ട് പേരെയും കുറിച്ച് പല അഭിമുഖങ്ങളിലും മനസു തുറന്നിട്ടുണ്ട് മേഘ്ന രാജ്. താൻ വിഷമിച്ചിരുന്ന ഘട്ടങ്ങളിൽ എല്ലാം ധൈര്യം പകർന്നത് നസ്രിയയും അനന്യയുമാണെന്ന് മേഘ്ന രാജ് പറഞ്ഞിരുന്നു.

Also Read
തലയിണ വയറിൽ വെച്ച് ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്, ഒരു കുഞ്ഞിനെ മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്: കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ

അനന്യയ്ക്കും നസ്രിയയ്ക്കും ഒപ്പമുളള മേഘ്നരാജിന്റെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സുഹൃത്തുക്കളെ കുറിച്ച് വീണ്ടും മനസു തുറന്നിരിക്കുകയാണ് മേഘ്ന രാജ്. നസ്രിയയും അനന്യയും തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകൾ എന്തെല്ലാമാണെന്ന് പറയുകയാണ് മേഘ്ന.

ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കാറുളളത് എന്ന് മേഘ്ന പറയുന്നു. നസ്രിയ വിളിക്കുന്നത് ചുമ്പക്ക് എന്നാണ്. പലരും പല പേരുകളും വിളിക്കും. ചിന്റു എന്നാണ് അച്ഛൻ വിളിക്കുന്നത് ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികൾ. വിളികേട്ടാൽ തന്നെ അവൻ ചിരിക്കും.

ചിരുവിന്റെ ആരാധകർ വിളിക്കുന്നത് ജൂനിയർ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരും ഉണ്ടെന്നും മേഘ്ന രാജ് പറഞ്ഞു. സുഹൃത്തുക്കൾ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാൽ കുഞ്ഞിന് യഥാർത്ഥ പേരിടൽ ചടങ്ങ് നടത്താൻ ഇരിക്കുകയാണെന്നും മേഘ്ന അഭിമുഖത്തിൽ വ്യക്തമാക്കി.

2013ൽ പുറത്തിറങ്ങിയ മലയാള ചിത്രം മാഡ് ഡാഡിലാണ് നസ്രിയയും മേഘ്നയും ഒന്നിച്ച് അഭിനയിച്ചത്. അന്ന് മുതലുളള സൗഹൃദമാണ് ഇവരുടെത്. മേഘ്നയുടെ കുഞ്ഞിനെ കാണാൻ മുൻപ് ഫഹദിന് ഒപ്പം ബാംഗ്ലൂരിൽ എത്തിയിരുന്നു നസ്രിയ. മേഘ്നയുടെ ബേബി ഷവർ ചടങ്ങിൽ അനന്യയും പങ്കെടുത്തിട്ടുണ്ട്.

Also Read
എഴുപുന്ന തരകനിലെ മമ്മൂട്ടിയുടെ നായികയെ ഓർമ്മയില്ലെ, ഈ താരം ഇപ്പോൾ എവിടെയാണെന്നും ആരാണെന്നും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാളത്തിലെ യുവ താരം ഇന്ദജിത്തും മേഘനാ രാജനേയും കുഞ്ഞിനേയും കാണാൻ പോയിരുന്നു. മേഘ്‌നയുടെ കുടുംബത്തിന് ഒപ്പമുള്ള ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

Advertisement