മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഡയറക്ടർ പി ജി വിശ്വംഭരൻ സംവിധാനം ചെയ്തത് 1999 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എഴുപുന്ന തരകൻ. മമ്മൂട്ടിക്ക് പിന്നാലെ വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രം ഗംഭീരവിജയമായിരുന്നു നേടിയെടുത്തത്
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതേ സമയം എഴുപുന്ന തരകനിൽ മെഗാസ്റ്റാറിന്റെ നായികയായി എത്തിയത് അക്കാലത്ത് തെലുങ്കിലെയും ബോളിവുഡിലെയും പ്രശസ്ത നടിമാരിൽ ഒരാളായ നമ്രത ശിരോദ്കർ എന്ന നടി ആയിരുന്നു. നമ്രത അഭിനയിച്ച ഏക മലയാള സിനിമ കൂടിയാണ് എഴുപുന്ന തരകൻ.
ബോളിവുഡ് ചിത്രമായ ജബ് പ്യാർ കിസി സേ ഹോതാ ഹേ എന്ന സിനിമയിലായിരുന്നു നമ്രത ആദ്യമായി അഭിനയിച്ചത്. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിലെ സൂപ്പർ നായികയായി മാറി താരം. ഇതിനിടയിൽ നിരവധി കന്നഡ സിനിമകളിലും തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചു.
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളുമായി താരം പ്രണയത്തിലാകുന്നത്. പിന്നീട് അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം താരം പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുന്നത് തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായ മഹേഷ് ബാബുവിനെ ആയിരുന്നു.
രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്. മൂത്ത മകന്റെ പേര് ഗൗതം എന്നാണ്. മഹേഷ് ബാബു നായകനായ നമ്പർവൺ എന്ന സിനിമയിൽ മഹേഷ് ബാബുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഗൗതം ആയിരുന്നു. രണ്ടാമത്തെ മകളുടെ പേര് സിതാര എന്നാണ്. അടുത്തിടെ ആയിരുന്നു സിതാര തന്റെ ഒമ്പതാം പിറന്നാൾ ആഘോഷിച്ചത്.
ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ നമ്രത സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും വിട വാങ്ങുവാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് താരം.
വിവാഹത്തിനു ശേഷം താരം തന്റെ സിനിമാ കരിയർ ഉപേക്ഷിക്കുകായിരുന്നു. അതേ സമയം കുടുംബത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കുവാൻ തനിക്ക് വളരെ സന്തോഷം ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.
Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ
സിനിമ ഒരിക്കലും എന്നെ ആകർഷിച്ചിട്ടില്ല. ഞാനൊരിക്കലും ഒരു സംവിധായകന്റെയും പിന്നാലെ എന്നെ ഏതെങ്കിലും സിനിമയിൽ കാസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്നിട്ടില്ല. വിവാഹം കഴിഞ്ഞപ്പോൾ ഇനി കുടുംബ കാര്യം നോക്കി നടക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നി.
കുടുംബത്തിനു വേണ്ടി സിനിമ കരിയർ ഉപേക്ഷിക്കുവാൻ വളരെ സന്തോഷം ആയിരുന്നു എനിക്കെന്നും നമ്രത പറയുന്നു. എഴുപുന്ന തരകൻ എന്ന സിനിമയിൽ മാത്രമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ഗംഭീര വിജയം നേടുകയും ചെയ്തിരുന്നു.