തലയിണ വയറിൽ വെച്ച് ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്, ഒരു കുഞ്ഞിനെ മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്: കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ

843

ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കാവ്യാ മാധവൻ. ഒന്നിനൊന്ന് മികച്ച നിരവധി സൂപ്പർഹിറ്റ് സിനിമകമലൾ മലയാളികൾക്ക് സമ്മാനിച്ച കാവ്യാ മാധവന് ആരാധകരും ഏറെയാണ്.

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടേയും നായികയായി തിളങ്ങിയിട്ടുള്ള കാവ്യ ഇപ്പോൾ അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ആയിട്ടുള്ള വിവാഹ ശേഷമാണ് കാവ്യാ മാധവൻ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്.

Advertisements

കാവ്യമാധവൻ സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയും വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയകളിൽ അതി വേഗമാണ് വൈറലായി മാറുന്നതത്. ഫാൻസ് പേജുകളിലും മറ്റും ഇവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ജീവിതത്തിൽ അമ്മയാകുന്നതിന് മുമ്പ് കാവ്യാ മാധവൻ പറഞ്ഞ ചില വാക്കുകളാണ്.

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

കാവ്യാ മാധവൻ എന്ന സ്ത്രീ ഒരു അമ്മയാകാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അഭിമുഖത്തിലെ ഈ വാക്കുകളിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വിവാഹം കഴിഞ്ഞപ്പോൾ (ആദ്യവിവാഹം) ഞാൻ മനസ്സ് കൊണ്ട് സിനിമ നിർത്തിയതാണ്. പക്ഷേ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. ഇപ്പോൾ എനിക്ക് ഇവിടെ കിട്ടുന്നത് എല്ലാം ബോണസാണ്. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സിനിമയാണ്. ആസിനിമയെ ഞാൻ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായിൽ നിന്നും വീഴാതെ ഇരിക്കട്ടെ.

സിനിമ ഉപേക്ഷിക്കുന്നു എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാൻ താത്പര്യമില്ലാതെ വൃദ്ധസദനത്തിൽ കൊണ്ടാക്കും പോലെയാണ്. പക്ഷെ സിനിമ മാറുമ്പോൾ ഞാനും മാറേണ്ടി വരും. ഇപ്പോൾ തന്നെ എനിക്ക് മീശ മാധവനിലേ രുഗ്മിണിയെ പോലെയോ ക്ലാസ്സ്‌മേറ്റ്‌സിലം താരാകുറുപ്പിനെ പോലെയോ ആകാൻ ആകില്ല.

അപ്പോൾ സിനിമകൾക്കിടയിൽ ഇടവേളകൾ വരും. സിനിമയെ മാത്രം സാമ്പത്തികമായി ഡിപ്പെൻഡ് ചെയ്യാതിരിക്കാൻ ആണ് ബിസിനസ്സ് തുടങ്ങിയത്. പറയാൻ പറ്റില്ല ബിസിനെസ്സ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്. കല്യാണം ഒരു ലോട്ടറിയാണ്. ഈ ജീവിതം തന്നെയൊരു ലോട്ടറിയല്ലേ.

Also Read
നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ

കല്യാണത്തെ കുറിച്ചോർക്കമ്പോൾ നല്ല പേടിയുണ്ട്, പക്ഷെ തനിക്ക് കുഞ്ഞുങ്ങൾ എന്ന് വച്ചാൽ ജീവനാണ്. ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ സുഹൃത്ത് കഥപറയാൻ വിളിച്ചു. അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് സുഹൃത്ത് പറയുകയും ചെയ്തു.

അപ്പോൾ തന്നെ ഞാൻ അമ്മയോട് പറഞ്ഞു, കുഞ്ഞുമായി വന്നാലേ ഞാൻ കഥ കേൾക്കൂ എന്ന് അദ്ദേഹത്തോട് പറയാൻ. അമ്മ ചോദിച്ചു അത് എങ്ങനെയാണു മോളെ ശരിയാവുക? ഞാൻ പറഞ്ഞു മോളും വന്നാലേ ഞാൻ കഥ കേൾക്കൂ എന്ന്. ഒടുവിൽ അയാൾ മകളുമായി വന്നു. നല്ല സുന്ദരിക്കുട്ടി, നല്ല ചട്ടമ്പി എന്നെ നുള്ളി.

ഞാൻ ആ കുഞ്ഞിനെയെടുത്ത് അടുക്കളയിലും മുകളിലത്തെ എന്റെ മുറിയിലും ഒക്കെ പോയി. കുട്ടിക്കാലം എന്ന് വച്ചാല് കുഞ്ഞുങ്ങൾ എന്ന് വച്ചാൽ എനിക്ക് ജീവനാണ്. തലയിണയെടുത്തു വയറിൽ കെട്ടിവച്ചു ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്. അത് കാണുമ്പോൾ അമ്മാവന്മാർ വഴക്ക് പറഞ്ഞതൊക്കെ ഇന്നും ഓർമ്മയിലും ഉണ്ട്. സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആ വാർത്ത പരന്നത്. 99 ൽ ലോകം അവസാനിക്കാൻ പോവുകയാണ് എന്ന്.

ഇത് കണ്ട ഞാൻ എന്റെ അടുത്ത കൂട്ടുകാരിയോട് സങ്കടത്തോടെ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. 99 ൽ നമ്മൾ ഒൻപതാം ക്ലാസ്സിൽ എത്തുമായിരിക്കും, എട്ടാം ക്ലാസിൽ എങ്കിലും കല്യാണം കഴിച്ചാൽ അല്ലെ നമുക്കൊരു കുട്ടിയുണ്ടാകൂ എന്നാണ് ഞാൻ അന്ന് അവളോട് പറഞ്ഞത്.

Also Read
വിവാഹം 2014ൽ, എന്റെ ഏട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയെ ഉപേക്ഷിച്ച് വേറൊരാളെ ബിനു വിവാഹം കഴിച്ചു: ശരണ്യയുടെ പ്രണയ കഥ ഇങ്ങനെ

ആ കുട്ടിയുടെ മുഖത്തെ ഭാവം ഒക്കെ ഇപ്പോഴും ഓർമ്മയുണ്ട്. ഇപ്പോൾ അമ്മയാകാനുള്ള ആഗ്രഹം കൂടിയിട്ടേ ഉള്ളൂ. ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെ ഒരാളാകും എന്നൊരു പിടിയും ഇല്ല. അതാണ് പേടി.

ഞാൻ കഴിഞ്ഞദിവസം അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന്. എന്നാൽ ഇവളെപ്പോൾ ന്യൂ ജെനെറേഷൻ ആയി എന്ന ഭാവത്തിൽ അമ്മ തന്നെ നോക്കിയെന്നും കാവ്യ പറയുന്നു.

അതേ സമയം വളരെ പഴയ ഈ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മയാകാൻ ഏറെ ആഗ്രഹിച്ച കാവ്യ ഇപ്പോൾ മക്കളായ മഹാലക്ഷ്മിക്കും മീനാക്ഷിക്കും ഒപ്പം ജീവിതം അടിച്ചു പൊളിക്കുകയും ചെയ്യുന്നു.

Advertisement