ആ രണ്ടു പടവും വമ്പൻ ഹിറ്റാകുമെന്ന് കരുതി, രണ്ടും പൊളിഞ്ഞു: വലിയ പരാജയമായിരുന്ന ആ മമ്മൂട്ടി മോഹൻലാൽ സിനിമകളെക്കുറിച്ച് രഞ്ജിത്ത്

155

മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കുകയും അതേ പോലെ നിരവധി സൂപ്പർഹിറ്റ് ക്ലാസ്സ്മൂവികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് രഞ്ജിത്ത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനേയും മെഗാസ്റ്റാർ മമ്മൂട്ടിയേയും വെച്ച് വമ്പൻ ഹിറ്റുകളാണ് രഞ്ജിത് ഒരുക്കിയിട്ടുള്ളത്.

തിരക്കഥാകൃത്തായും സംവിധായകനായും തൊട്ടതെല്ലാം രഞ്ജിത് പൊന്നാക്കിയെന്ന് പറയാമെങ്കിലും രഞ്ജിത്തിന് കൈപൊള്ളിയ മോഹൻലാൽ മമ്മൂട്ടി സിനിമകളും ഉണ്ട്. താൻ തിരക്കഥയെഴുതിയ ഒരുചിത്രവും സംവിധാനം ചെയ്ത ഒരു ചിത്രവും വൻ പരാജയമായതിനെ പറ്റി തുറന്നു പറയുകയാണ് രഞ്ജിത് ഇപ്പോൾ.

Advertisements

2007ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു റോക്ക് ആൻഡ് റോൾ. അതേ പോലെ ജോഷിയുടെ സംവിധാനത്തിൽ രഞ്ജിത്ത് രചന നിർവഹിച്ച് 2007ൽ തന്നെ പുറത്തിറങ്ങിയ ചിത്രമായിരുന്നു നസ്രാണി.

പക്ഷെ ഈ രണ്ട് സിനിമകളും സാമ്പത്തികമായി വലിയ പരാജയം നേരിട്ടിരുന്നു. ഒരു ഫൺ ഫിലിം എന്ന രീതിയിൽ റോക്ക് ആൻഡ് റോൾ പ്രേക്ഷകർ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നുവെന്നും നസ്രാണി മമ്മൂട്ടിയ്ക്കും ജോഷിയ്ക്കും പൂർണ്ണ തൃപ്തി നൽകിയ സിനിമയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.

ഈ രണ്ടു സിനിമകളേയും കുറിച്ച് രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ:

റോക്ക് ആൻഡ് റോൾ എന്ന സിനിമ ചെയ്യുമ്പോൾ അത് വിജയിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്ക് മാത്രമല്ല അതിൽ അഭിനയിച്ച ആളുകൾക്കും ചിത്രം ഓടുമെന്ന് ശുഭ പ്രതീക്ഷയുണ്ടായിരുന്നു. ഇതൊരു ഫൺ ഫിലിം ആയിട്ട് ആളുകൾ കാണുമെന്നാണ് കരുതിയത് .

നസ്രാണി പൂർണമായി ഒരു തിരക്കഥ എഴുതി ജോഷി വായിച്ചു കേട്ടു. പിന്നീട് മമ്മൂട്ടി വായിച്ചു. ജോഷിക്ക് അത് വളരെ തൃപ്തിയായ തിരക്കഥയായിരുന്നുവെന്നാണ് പറഞ്ഞത്. വലിയ പ്രതീക്ഷ നൽകുന്ന ഇത്തരം സിനിമകൾ എന്ത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നതെന്ന് ചോദിച്ചാൽ അതിന് കറകറ്റ് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നാണ് രഞ്ജിത് പറയുന്നത്.

Advertisement