എനിക്ക് എന്നും മിസിസ്സ് ഷാജി കൈലാസായാൽ മാത്രം മതി, സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ആനി

587

മുകേഷിനെ നായകനാക്കി ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേ സത്യം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ആനി. പിന്നീട് മലയാള സിനിമയിലെ മികച്ച നടി ആയി ആനി മാറി. തന്റെ പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ ആനി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായിക ആയി വേഷമിട്ടു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി മഴയെത്തും മുൻപേ എന്നി സിനിമ ആനി ചെയ്യുന്നത് തന്റെ 17ാം വയസ്സിൽ ആയിരുന്നു. പത്താം ക്ലാസ് പഠിക്കുമ്പോഴായിരുന്നു ബാലചന്ദ്ര മേനോന്റെ സിനിമയിൽ മുകേഷിന്റെ നായിക ആയി ആനി എത്തിയതും. പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാൻ കിട്ടിയത്. പക്ഷെ റിസൾട്ട് വന്നപ്പോൾ മോശമല്ലാത്ത മാർക്ക് ആനിക്ക് കിട്ടിയിരുന്നു.

Advertisements

1993 ൽ ആയിരുന്നു ആനി അഭിനയ രംഗത്തേക്ക് വന്നത്. മൂന്നു വർഷം കൊണ്ട് ഏകദേശം എട്ടു സിനിമയോളം ചെയ്തു എന്ന കഥ ഒരിക്കൽ ആനി തുറന്നു പറഞ്ഞിരുന്നു. സംവിധായകൻ ഷാജി കൈലാസിനെ പ്രണയിച്ച് വിവാഹം കഴിച്ച ആനി പിന്നീട് സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുക ആയിരുന്നു.

Also Read
പിആർ വർക്കേഴ്‌സിനെ വെച്ച് സ്വന്തം പേരിനൊപ്പം സൂപ്പർസ്റ്റാർ എന്ന് ചേർക്കുന്ന ഒരു നടി മലയാള സിനിമയിലുണ്ടെന്ന് മംമ്ത മോഹൻദാസ്, മഞ്ജുവിനെ ഉദ്ദേശിച്ചെന്ന് സോഷ്യൽ മീഡിയ

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആനിയോട് പലകുറി അഭിനയത്തിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ഷാജി കൈലാസ് വരെ സംസാരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഇന്നും അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിൽ ആങ്കർ ആയി ആനി എത്താറുണ്ട്.

വിവാഹത്തോടേ മുൻ നിര നായികമാർ ഉൾപ്പെടെ അഭിനയം വിടുന്നത് പതിവ് കാഴ്ചയാണ്. ചിലർ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി അഭിനയം ഉപേക്ഷിക്കുമ്പോൾ മറ്റുചിലരാകട്ടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിട്ടുനിൽക്കുക.

അത്തരത്തിൽ വിവാഹം കഴിഞ്ഞപാടെ ഷാജി കൈലാസിനോട് ആനി ആവശ്യപ്പെട്ടതും ഈ ഒരു കാര്യം മാത്രമാണ്. എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാൽ മതി എന്ന് താൻ ഏട്ടനോട് പറഞ്ഞുവെന്നും ആനി മുൻപൊരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കുമ്പോൾ പറഞ്ഞിരുന്നു.

മൂന്നുമക്കളാണ് ആനി ഷാജി കൈലാസ് ദമ്പതികൾക്ക്. സിനിമ നിർമ്മാണവും സംവിധാനവും ഒക്കെയായി ഷാജി തിരക്കിൽ ആകുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉൾപ്പെടെ നോക്കി നടത്തുന്നത് ആനിയാണ്. അമ്മയില്ലാതെ വളർന്ന തനിക്ക് അമ്മയുടെ വില നന്നായി അറിയാം. ആ വിടവ് നികത്താൻ ആകാത്ത സംഭവം തന്നെയാണ്.

അതുകൊണ്ടുതന്നെ മക്കളെ പിരിഞ്ഞിരിക്കാൻ തനിക്ക് ആകില്ലെന്നും ആനി പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കാനും സ്‌കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ മക്കളെ സ്വീകരിക്കാനും അവരുടെ കഥകൾ കേൾക്കാനും ഒക്കെ ഞാൻ വീട്ടിൽ വേണം എന്ന് തോന്നി എന്നായിരുന്നു ആനി പറഞ്ഞതും.

Also Read
കോടികളുടെ ആസ്തി, ഒറ്റയ്ക്കുള്ള ജീവിതം, റോയിസുമായുള്ള ഡിവോഴ്‌സ് റിമിയെ മറ്റൊരാളാക്കി, താരത്തിന്റെ ജീവിതം ഇങ്ങനെ

പതിമൂന്നാം വയസ്സിൽ സ്വന്തം അമ്മയെ നഷ്ടമായ ആളാണ് ആനി. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താൻ ഓർക്കാറുണ്ടെന്നും ആനി പറഞ്ഞിരുന്നു. അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കൾ വളരാൻ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ .അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ല.

2023 ലെ ഏറ്റവും വലിയ സങ്കടം അമ്മായി അമ്മയുടെ വേർപാട് ആയിരുന്നുവെന്നും അമ്മയും മകളും ഷോയിൽ ആണ് ആനി പറഞ്ഞത്.

വളരെ എളുപ്പം തയ്യാറാക്കാം കൊതിയൂറും മാക്രോണി

Advertisement