എടപ്പാളിലെ ഭിന്ന ശേഷിയുള്ള ഒരു പെൺകുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങൾ, സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം പക്ഷേ: മല്ലികാ സുകുമാരൻ

372

മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജിനെ നായകനാക്കി മാസ്സ് ചിത്രങ്ങളുടെ അമരക്കാരൻ എന്നറിയപ്പെടുന്ന ഷാജി കൈലാസാണ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയ്യറ്ററുകളിൽ എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് മടങ്ങിയെത്തുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററിൽ നിന്നും ലഭിക്കുന്നത്. ഇതിനിടെ സിനിമയ്ക്കെതിരെ വിമർശനവും ശക്തമായി മാറിയിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായി മാറിയിരിക്കുന്നത്.

Advertisements

നിരവധി പേരാണ് സംഭവത്തിൽ സിനിമയ്ക്ക് എതിരെ രംഗത്തെത്തിത്. സംഭവത്തിൽ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തേയും പൃഥ്വിരാജിനേയും വിമർശിച്ച സിൻസി അനിലിന് മറുപടിയുമായി മല്ലിക സുകുമാരൻ എത്തിയിരിക്കുകയാണ്.

സിൻസി അനിൽ, എടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന്, കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വസ്തുവിൽ വീടും കുട്ടിയുമായി സഞ്ചരിക്കാൻ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വാചക കസർത്തിലൂടെ നിരത്താൻ താല്പര്യവുമില്ല.

പലരേയും പോലെ സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം. പലരിൽ ഒരാൾ പക്ഷേ ഭിന്നശേഷിക്കാരെ അതിൽ കേവലം ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് വലിച്ചിഴക്കരുത്. സിൻസിയുടെ അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. പൊതു ജനം പലവിധം ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും. ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.

പിന്നെ മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം. അതുമല്ലങ്കിൽ അമൃതവർഷിണി എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ. എന്നായിരുന്നു മല്ലികാ സുകുമാരൻ കമന്റ് ചെയ്തത്. അതേസമയം സംഭവത്തിൽ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ നിന്നും വിവാദമായി മാറിയ ഡയലോഗ് എടുത്ത് മാറ്റാൻ തീരുമാനിച്ചത് ആയും റിപ്പോർട്ടുണ്ട്.

ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ക്ഷമിക്കണം, അത് ഞങ്ങൾക്ക് സംഭവിച്ച ഒരു അബദ്ധമായിപ്പോയി. ഞങ്ങൾ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ഭിന്ന ശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു.

ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെ കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല.

ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ലെന്നും ഷാജി കൈലാസ് കുറിക്കുന്നുണ്ട്. അതേ സമയം ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോൻ, വിവേക് ഒബ്‌റോയ്, അലൻസിയർ, ബൈജു സന്തോഷ്, അർജ്ജുൻ അശോകൻ, ഇന്ദ്രൻസ്, സുധീഷ്, കോട്ടയം രമേശ്, രാഹുൽ മാധവ്, സീമ, പ്രിയങ്ക, ജനാർദ്ദനൻ, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Advertisement