ഇപ്പോഴും ആളുകൾ എന്നെ കാണുന്നത് അങ്ങനെയാണ്; ജീവിതത്തിലെ പുതിയ ഒരു തുടക്കത്തെ കുറിച്ച് വെളിപ്പെടുത്തി ആര്യ പറഞ്ഞത് കേട്ടോ

274

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെയും വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന ആര്യക്ക് നിരവധി ആരാധകരുമുണ്ട്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്.

നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്. ലൈലാ ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവ, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉറിയടി, ഉൾട്ട എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

Advertisements

നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുൻപ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ ഒരു തുടക്കത്തെക്കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആര്യ.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ താൻ യൂട്യൂബ് ചാനൽ തുടങ്ങുന്ന വിവരം ആര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് താരം. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

Also Read: കടുവ കണ്ടു, പൃഥ്വിരാജ് നിങ്ങളെ കുറിച്ചോർത്തു ഞാൻ ലജ്ജിക്കുന്നു, ക്രിയേറ്റിവിറ്റിയല്ല കടുവ, അത് പാലായിലെ മുൻതലമുറയ്ക്ക് അറിയാം: തുറന്നടിച്ച് കുറുവച്ചന്റെ കൊച്ചുമകൻ

തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി കൂടുതൽ സംവദിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന ആര്യ തന്റെ എല്ലാ വിശേഷങ്ങളും ഇനി മുതൽ യൂട്യൂബ് ചാനലിലൂടെ പങ്കിടുമെന്ന് അറിയിക്കുകയാണ്. ആര്യയുടെ വാക്കുകളിൽ നിന്നും:’ ഈ ഫീൽഡിൽ വന്നിട്ട് 15 വർഷത്തിൽ കൂടുതലായി. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന്. മോഡലിങ്ങിലൂടെ തുടങ്ങി പിന്നെ സീരിയലിൽ അഭിനയിച്ചു.

അവിടുന്ന് പിന്നെ അവതാരകയായി. പിന്നീട് കോമഡി ആർട്ടിസ്റ്റായി. കോമഡി ആർട്ടിസ്റ്റിൽ നിന്ന് പിന്നെ ക്യാരക്ടർ ആർട്ടിസ്റ്റിലേക്ക് എത്തിനിൽക്കുകയാണ് ഇപ്പോൾ. ബഡായി ബംഗ്ലാവിലൂടെയാണ് ആളുകൾക്ക് എന്നെ പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. രമേഷ് പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിട്ടാണ് ബഡായി ബംഗ്ലാവിൽ എത്തിയത്.

അത് ഒരു സ്‌ക്രിപ്റ്റഡ് ക്യാരക്ടർ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാൻ റിയൽ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നാണ്. ഇതിന് ഒരു മാറ്റം വന്നത് ഞാൻ ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോൾ ആയിരുന്നു.

പക്ഷേ ബിഗ് ബോസിൽ വന്ന ശേഷം ചിലർക്കെങ്കിലും എന്നോട് അപ്രീതി തോന്നി. ബിഗ് ബോസിന് ശേഷം നിരവധി നെഗറ്റീവുകളും അതേപോലെ പോസിറ്റീവുകളും ലഭിച്ചു. എങ്കിലും ബഡായി ബംഗ്ലാവാണ് എന്റെ ജീവിതത്തിലെ നാഴികക്കല്ല്. ബഡായി എന്ന പേര് ചേർത്ത് എന്നെക്കുറിച്ച് എവിടെ പറഞ്ഞാലും അഭിമാനം മാത്രമേ ഉള്ളൂ. ആര്യ ബഡായി അടിയ്ക്കുകയാണ് എന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ലെന്നും ആര്യ വ്യക്തമാക്കുന്നു.

Also Read: ദിലീപിനും മണിച്ചേട്ടനും ഒപ്പം സിനിമകളിൽ, സീരിയലുകളിലും നായിക, ദീലിപിനെ അനുകൂലിച്ച് വാർത്താ അവതാരകനുമായി പോര്, പിന്നീട് കുക്കറി ഷോ വിവാദം, നടി അനിത നായരുടെ ജീവിതം ഇങ്ങനെ

യൂട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ആര്യ തുറന്ന വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു. ആരോഗ്യകരമായ വിമർശനങ്ങളെ താൻ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അവ എന്തായാലും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ആര്യ ആഭ്യർത്ഥിച്ചു. ബിഗ് ബോസ് സീസൺ 2 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒന്നായിരുന്നു ആര്യ.

സീസൺ 2 അവസാനിച്ച ശേഷം ബിഗ് ബോസ് വീട്ടിലെ ആര്യയുടെ പ്രവൃത്തികൾ വിലയിരുത്തി അവർക്കു നേരെ പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണവും പതിവായിരുന്നു. ആര്യയുടെ ചിത്രങ്ങൾക്കും മറ്റും മോശമായി കമന്റുകൾ പോസ്റ്റ് ചെയ്യുകയും സൈബൽ ബുള്ളീയിങ്ങും ശക്തമായിരുന്നു.

Advertisement