ചേച്ചിക്ക് കരയാൻ അതിന്റെയൊന്നും ആവശ്യമില്ല, മഞ്ജു വാര്യരെ കുറിച്ച് സാനിയ ഇയ്യപ്പൻ പറഞ്ഞത് കേട്ടോ

271

മലയാള സിനിമയിലേക്ക് ബാലതാരമായെത്തി പിന്നീട് ക്വീൻ എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ ചാനലിലെ ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി മാറുക ആയിരുന്നു സാനിയ ഇയ്യപ്പൻ.

മുമ്പ് ബാലതാരമായി അപ്പോത്തിരിക്കിരി, വേദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ സാനിയ ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു.

Advertisements

ഇതിനോടകം തന്നെ മലയാളത്തിന്റെ താര ചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചു കഴിഞ്ഞ സാനിയയ്ക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Read More:
ഉർവശിയുമായി പിരിഞ്ഞപ്പോൾ കുഞ്ഞാറ്റയെ കൂടെ കൊണ്ട് പോരാൻ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമായിരുന്നു, അതിന് ഒരു കാരണവുമുണ്ട്: മനോജ് കെ ജയൻ

വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം വൈറലായി മാറാറുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. സിനിമകളെക്കാൾ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. നിർത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.

താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഞൊടിയിണയിൽ വൈറലായി മാറാറുണ്ട്. വസ്ത്ര ധാരണത്തിന്റെ പേരിൽ പലപ്പോഴും നടി വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെയൊക്കെ സാനിയ ധീരമായിട്ടാണ് നേരിട്ടത്.

ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാനിയ മഞ്ജു വാര്യരെ കുറിച്ച് തുറന്നു പറഞ്ഞത്. ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവും സാനിയയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് സാനിയ വേഷമിട്ടത്.

Read More:
ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന വീഡിയോയുമായി മൃദുല: സന്തോഷം അറിയിച്ച് ആരാധകർ

ആദ്യ സിനിമയിൽ തന്നെ അമ്മയും മകളുമായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് സാനിയ ഇയ്യപ്പൻ. താൻ കണ്ടതിൽ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജു ചേച്ചി, നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയിൽ തന്നെ അമ്മയും മകളുമായി അഭിനയിക്കാൻ കഴിഞ്ഞു. സീൻ ശരിയായോ എന്നു ചേച്ചിയോട് ചോദിക്കും.

നന്നായിട്ടുണ്ട് മോളേ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അത് തനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിക്കു കരയാൻ ഗ്ലിസറിന്റെ ആവശ്യമില്ല. ഒരുപാട് സിനിമയിൽ ഒപ്പം അഭിനയിക്കാൻ തോന്നുന്നു. ലൂസിഫറിൽ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താത്പര്യംമെന്നും സാനിയ പറയുന്നു.

Advertisement