2017 ൽ പുറത്തിറങ്ങിയ എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വ സിനിമയിൽ പള്ളിയിലച്ചനെ പ്രണയിച്ച സുന്ദരിയാണ് അനീഷ ഉമ്മർ. ചിരിയും ചിന്തയുമുള്ള ഈ ഷോർട് ഫിലിമിൽ നിറകണ്ണിലൂടെ ചിരിതൂകിയ നായിക. പെരിന്തൽമണ്ണ സ്വദേശി അനീഷ ഉമ്മർ സോഷ്യൽ മീഡിയയിൽ മിന്നും താരമായിരുന്നു അന്ന്.
പ്രണയം തോന്നിപ്പോകുന്ന പെൺചിരിയാണ് അനീഷയെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്. 20ലേറെ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അനീഷ. അഭിനയിച്ച ചിത്രങ്ങൾ യുട്യൂബിൽ എത്തുമ്പോൾ ചിലർ കാണും. നല്ലതോ ചീത്തയോ എന്ന് പറയും.
അതിനിടയിൽ മാനസാന്തരപ്പെട്ട യെസ്ഡി എന്ന മുഴുനീള ഫീച്ചർ ഫിലിമിലും അഭിനയിച്ചു. എന്നാൽ ആളുകൾ തന്നെ തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിൽ അഭിനയിച്ച ‘ എന്റെഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ‘ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്.
സോഷ്യൽ മീഡിയയിൽ ഈ ചിത്രവും അനീഷയും സൂപ്പർ ഹിറ്റായിരുന്നു. നിരവധി സന്ദേശങ്ങൾ ട്രോളുകൾ അഭിനന്ദനങ്ങൾ ഒക്കെ അനീഷയ്ക്ക് ലഭിച്ചിരുന്നു. അനീഷ പഠിച്ചതും വളർന്നതും ഗുജറാത്തിലായിരുന്നു. ശേഷം ബെംഗലുരുവിൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യമായി ഒരു കന്നഡ ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത് വഴിത്തിരിവായി.
അഭിനയത്തോട് താൽപര്യമുണ്ടായിരുന്ന അനീഷ പഠനശേഷം ഇൻഡിഗോ എയർലൈൻസിൽ എയർഹോസ്റ്റസായി ജോലി ലഭിച്ചു. അതിനിടയിൽ 2012ൽ നേവി ക്വീൻ റണ്ണർ അപ്പായി. അതോടെ മോഡലിംഗിൽ അവസരം ലഭിച്ചു. അവസരങ്ങൾ വന്നതോടെ കൊച്ചിയിൽ വീട്ടുകാരോടൊപ്പം സ്ഥിരതാമസമായി.
അതോടൊപ്പം എറണാകുളത്ത് ആക്ട് ലാബിൽ അഭിനയം പഠിച്ചു. ഒപ്പം സൂംബ ഡാൻസും. അഭിനയത്തോടൊപ്പം സൂംബ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട് അനീഷ ഉമ്മർ എന്ന പേരിന്തൽമണ്ണക്കാരി.
സൂറത്തിലായിരുന്നു അനീഷ പഠിച്ചതൊക്കെ. ബാംഗ്ലൂരിലെ കോളജിൽ നിന്ന് ബികോം ബിരുദമെടുത്തു. അതുകൊണ്ട് മലയാളം നന്നായി സംസാരിക്കാനൊന്നും അനീഷക്ക് അറിയില്ല.
ബാപ്പ ഉമ്മർ ജിഎംടിസി കമ്പനിയിൽ മാനേജറാണ്. ഉമ്മ സൽമ പ്രണയം നിരസിക്കേണ്ടി വരുന്ന അച്ഛൻ പട്ടത്തിന് പഠിക്കുന്ന സഹപാഠിയോട് മധുരമായ പ്രതികാരത്തിലൂടെയാണ് ദേഷ്യം തീർക്കുന്ന യുവതിയുടെ കഥയാണ് എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രം പറയുന്നത് .
അനീഷാ ഉമ്മർ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിൻ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. അനീഷയുടെ മികച്ച പ്രകടനം തന്നെയാണ് ആ ഷോർട്ട് ഫിലിമിനെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. കരഞ്ഞുകൊണ്ട് ചിരിക്കുന്ന അനീഷയുടെ നഷ്ടപ്പെട്ട പ്രണയഭാവങ്ങൾ ഈ ചിത്രത്തിന് കൂടുതൽ മിഴിവേകിയിട്ടുണ്ട്.
എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഷോർട്ട് ഫിലിം കാണാം