അയാൾ വന്ന് കെട്ടിപ്പിടിച്ചു, മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു, പിന്നെ ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ കൂടെ വന്ന് കിടക്കാൻ പറയും, നടി ഷീല നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

364

സത്യന്റെയും പ്രേം നസീറിന്റെയും കാലം മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഷീല. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതൽ നായികയായി തിളങ്ങിയ നടി ഇപ്പോൾ പ്രാധാന്യമുള്ള അമ്മ വേഷങ്ങളിലും മറ്റുമാണ് അഭിനയിക്കുന്നത്.

അതേ സമയം തനിക്ക് സിനിമാ രംഗത്ത് നേരിട്ട അപൂർവ്വ അനുഭവം ഷീല മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ഒരാൾ സിനിമ എടുക്കാൻ വന്ന കാര്യം ഒരു ചാനൽ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ നിർമ്മിക്കാനായി ഒരാളെത്തി.

Advertisements

സിനിമയുടെ നിർമ്മാതാവും സംവിധായകനും നായകനും താൻ തന്നെയാണെന്നും അയാൾ പറഞ്ഞു. ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു.

Also Read
ജീവിതം കാഠിന്യമേറിയത്, എത്രത്തോളം വെറുപ്പാണിവിടെ, പൊതുവേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ്, വിമര്‍ശിച്ച് ആരാധകര്‍

ഇത്തരം രംഗങ്ങൾ സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു. സീനിന്റെ പൂർണതയ്ക്കായി പൂക്കൾ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു.

രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലിൽ കിടക്കും. എന്നോട് ഒപ്പം കിടക്കാൻ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. ഇതിന്റെ ഗുട്ടൻസ് ഞാനടക്കം യൂണിറ്റിൽ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.

അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാൾ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.

Also Read
അതൊക്കെ കാണിക്കാൻ വേണ്ടിയാണോ ഇതുപോലൊരു വസ്ത്രമിട്ട് വന്നത്, കഷ്ടപ്പെട്ട് എന്തിന് ഇതിടണം അതൂടെ ഊരിക്കളയൂ: അമല പോളിന് എതിരെ സോഷ്യൽ മീഡിയ

Advertisement