മുരളി ആണ് തന്റെ നായകൻ എന്നറഞ്ഞപ്പോളാണ് മഞ്ജു വാര്യർ ആ ചിത്രത്തിൽ നിന്നും പിൻമാറിയത്, സംവിധായകന്റെ വെളിപ്പെടുത്തൽ

6624

മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും ടിവി അവതാരകനും മുൻ നിയമസഭാ സാമാജികനുമാണ് പിടി കുഞ്ഞുമുഹമ്മദ്. കലാ മൂല്യം നിറഞ്ഞ ഒരു പിടി സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു. പ്രവാസി ജീവിതങ്ങളുടെ നേർസാക്ഷ്യം വരച്ചിട്ട സിനിമായാണ് 1999ൽ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗർഷോം.

ഈ സിനിമയിൽ ആദ്യം നായികയായി ഉർവശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അതേ സമയം ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറാനുള്ള കാരണം പിടി കുഞ്ഞുമുഹമ്മദ് ഒരിക്കൽ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ.ിരുന്നു കുഞ്ഞുമുഹമ്മദിന്റെ തുറന്നു പറച്ചിൽ. ഉർവശിയേ കാൾ മുമ്പ് മഞ്ജു വാര്യരെ ഈയിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു. എന്റെ വീടനടുത്ത് തന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു.

Also Read
അയാൾ വന്ന് കെട്ടിപ്പിടിച്ചു, മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു, പിന്നെ ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ കൂടെ വന്ന് കിടക്കാൻ പറയും, നടി ഷീല നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

എന്നാൽ, പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്. ഗർഷോമിൽ നായകൻ ആയെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ പത്രത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ പ്രയാസമുള്ളതായി അറിയിച്ചിരുന്നു.

എന്നാൽ മുരളിയെ ചിത്രത്തിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനം എടുക്കാമെന്നും താൻ അറിയിച്ചു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്‌നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു. ശേഷം ചിത്രത്തിൽ മഞ്ജുവിന് പകരമായാണ് ഉർവശി നായികയായിട്ട് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also Read
അതൊക്കെ കാണിക്കാൻ വേണ്ടിയാണോ ഇതുപോലൊരു വസ്ത്രമിട്ട് വന്നത്, കഷ്ടപ്പെട്ട് എന്തിന് ഇതിടണം അതൂടെ ഊരിക്കളയൂ: അമല പോളിന് എതിരെ സോഷ്യൽ മീഡിയ

Advertisement