അതിനൊടോക്കെ മോഹൻലാലിന് ഭയങ്കര കമ്പമാണ്, ആദ്യ കാലങ്ങളിൽ ആത്തരം രംഗങ്ങൾ ചെയ്യാനും മോഹൻലാലിന് വലിയ താൽപര്യമായിരുന്നു: നെടുമുടി വേണു

1170

ഫാസിൽ ഒരുക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയലെ വില്ലനായി തുടങ്ങി പിന്നീട് മലയാളത്തിലെ താരരാജാവായി മാറിയ താരമാണ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ മോഹൻലാൽ മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേ സമയം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയ മോഹൻലാൽ പിന്നീട് സഹനടനായും തുടർന്ന് നായകനായും മാറുകയായിരുന്നു. തമ്പികണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകൻ, കെ മധുവിന്റെ ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹേം സൂപ്പർ താരമായി മാറി. ഒരേ സമയം അഭിനയപ്രാധാന്യം ഉള്ള ക്ലാസ് ചിത്രങ്ങളും മാസ് ചിത്രങ്ങളും, തമാശ ചിത്രങ്ങളും ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്.

Advertisements

മാസ് സിനിമകളിലെ ലാലേട്ടന്റെ ഫൈറ്റ് സീനുകളെല്ലാം ആരാധകർക്ക് വലിയ ആവേശമായിരുന്നു നൽകിയിരുന്നത്. കഴ്ച്ചക്കാരെ അമ്പരിപ്പിക്കുന്ന രീതിയിൽ നിരവധി സിനിമകളിലാണ് സൂപ്പർ താരം സംഘടന രംഗങ്ങൾ ചെയ്തിട്ടുളളത്. അതേസമയം ആദ്യ കാലങ്ങളിൽ ഇത്തരം രംഗങ്ങൾ ചെയ്യാൻ മോഹൻലാലിന് വലിയ താൽപര്യമായിരുന്നു എന്ന് തുറന്നു പറയുകയാണ് നടൻ നെടുമുടി വേണു ഇപ്പോൾ.

Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ

മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുളള താരമാണ് നെടുമുടി വേണു. മിക്ക സിനിമകളിലും മോഹൻലാലിനൊപ്പം പ്രാധാന്യമുളള റോളുകളിലാണ് നടൻ എത്തിയത്. ചിത്രം, ഹിസ് ഹൈനസ് അബ്ദുളള പോലുളള ഇവരുടെ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. മിക്ക സിനിമകളിലും മൽസരിച്ചഭിനയിച്ചാണ് ലാലേട്ടനും നെടുമുടി വേണുവും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

അമൃത ടിവിയിലെ ലാൽസലാം പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നേടുമുടി വേണി ലാലേട്ടന്റെ സംഘട്ടന സീനുകളെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യ കാലങ്ങളിൽ ലാലിന് ശരിക്കും ഒരുപാട് എനർജിയുണ്ട്. എപ്പോഴും ഇങ്ങനെ അടങ്ങിയിരിക്കുന്ന സ്വഭാവമില്ല. അടി ഇടി തൊഴി, ബൈക്കിൽ സ്പീഡിൽ വരിക. ചവിട്ടി നിർത്തുക. ഇതിനൊടോക്കെ ഭയങ്കര കമ്പമാണെന്നും നെടുമുടി വേണു പറഞ്ഞു.

സിനിമയിൽ മാത്രമാണ് അതെന്നായിരുന്നു ചിരിയോടെ ഇതിന് മറുപടിയായി ലാലേട്ടൻ പറഞ്ഞത്. ലാൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോഴെല്ലാം ഒരു പ്രത്യേക വീറ് ഉണ്ടാകും. മറിച്ച് സ്‌ക്രിപ്റ്റ് റൈറ്റർ വന്ന് ഗോപാലേട്ടന്റെ വീട്, ശങ്കരൻ നായർ ഇരിക്കുന്നു, മറ്റവൻ വരുന്നു എന്നൊക്കെ പോലെയുളള വീട്ടിലെ കഥകൾ പറയുമ്പോ അതിലൊന്നു പുളളിക്ക് അത്ര ഉഷാറ് കാണില്ല.

Also Read
മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

അപ്പോ അടുത്ത സീൻ രതീഷ് ബൈക്കിൽ വരുന്നു ലാല് മുൻപിൽ വന്ന് നിൽക്കുന്നു. അങ്ങനെ പറയുമ്പോ എഴുന്നേറ്റ് മുണ്ടും മടക്കി കുത്തി റെഡിയായി വരും. ആ ഒരു പ്രായത്തിന്റെ കുട്ടികളിയിൽ നിന്നും മാറി കഥാപാത്രങ്ങളിലേക്കുളള വളർച്ച, അതിന്റുളളിലേക്ക് ഇറങ്ങിച്ചെല്ലാനുളള മിടുക്ക്, പിന്നെ ലാൽ നേരത്തെ പറഞ്ഞ പോലെ നമ്മുടെ സെറ്റിനെ സജീവമാക്കി നിർത്തുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്.

ഇതൊക്കെ കുറച്ച് കുറച്ചായി സ്വയം ആർജ്ജിച്ചെടുത്ത സിദ്ധികളാണ്. ഇതെല്ലാം ഒരു ആക്ടറിൽപ്പെട്ടതാണ്. എത് സാഹചര്യങ്ങളോടും ഇണങ്ങാനുളള മനസുണ്ടാവുക. ബാക്കിയുളളവരെയും അതിലേക്ക് ഇണക്കിയെടുക്കാനുളള മനസുണ്ടാവുക. അതാണ് ഞാൻ മോഹൻലാലിൽ കണ്ട എറ്റവും വലിയ വളർച്ച എന്ന് പറയുന്നതെന്നും നെടുമുടി പറയുന്നു.

Also Read
‘കുറച്ച് വസ്ത്രങ്ങൾ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ’! കോവിഡിൽ നട്ടംതിരിയുന്നതിനിടെ ആഘോഷങ്ങൾ എത്തിയപ്പോൾ ബുദ്ധിമുട്ടുന്നവരുടെ മനസറിഞ്ഞ് നന്മയുടെ കരംനീട്ടി ചിലരെത്തി : കുറിപ്പ്

Advertisement