കലാഭവൻ മിമിക്രി ഗ്രൂപ്പിൽ നിന്നും മലയാള സിനിമയിലേക്കെത്തി അവിടെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് കലാഭവൻ നാരായണൻകുട്ടി. സിനിമകൾക്ക് ഒപ്പം തന്നെ മിനി സ്‌ക്രീനിലും സജീവമായിരുന്നു നാരായണൻകുട്ടി. കോമഡി സ്‌കിറ്റുകളും മറ്റുമായി താരം മിനിസക്രീൻ ആരാധകരുടേയും പ്രിയങ്കരനായി മാറിയിരുന്നു.
സിനിമയിൽ ചെറിയ ചെറിയ ഹാസ്യ വേഷങ്ങളലെത്തിയ കലാഭവൻ നാരായണൻകുട്ടി പിന്നീട് മുഴുനീള ഹാസ്യ കഥാപാത്രമായും എത്തിയിരുന്നു. കൂടുതലും ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചാണ് കലാഭവൻ നാരായണൻകുട്ടി മലയാളക്കരയുടെ ഇഷ്ടം നേടി എടുക്കുന്നത്. കൂടുതൽ സിനിമകളിലും ഭിക്ഷക്കാരന്റെ റോളിൽ അഭിനയിച്ചിട്ടുള്ളതാരം കൂടിയാണ് നാരായണൻകുട്ടി.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെ കണ്ടാൽ യഥാർഥത്തിൽ ഒപു ഭിക്ഷക്കാരനായി തോന്നുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുള്ളതിനെ കുറിച്ചാണ് നാരായൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കലാഭവൻ നാരായൺകുട്ടിയുടെ വെളിപ്പെടുത്തൽ:
മാനത്തെ കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്ത് അൻസാർ കലാഭവൻ സുഹൃത്ത് ആണ്. അമ്മച്ചീ മാപ്പ് , മാപ്പ് എന്നു പറഞ്ഞു ഫിലോമിന ചേച്ചിയുടെ വീട്ടിൽ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിന ചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവൻ ക്ഷമിക്കാത്ത എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ചു മാപ്പു പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോൾ ഫിലോമിന ചേച്ചിയെ സഹായിക്കാൻ മാളചേട്ടൻ എത്തുന്നു.
പുള്ളിക്കും ഭ്രാന്താണ്. ശേഷം ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണു സീൻ. ഒടുവിൽ ജീവിക്കാൻ ഭിക്ഷക്കാരനായി മാറുമ്പോൾ ഞാൻ ചെന്നു പെടുന്നതും ഫിലോമിന ചേച്ചിയുടെ മുമ്പിൽ. ഈ ശബ്ദം നല്ല പരിചയമുണ്ടെന്നു പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയിൽ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാൻ വരുമ്പോൾ യഥാർത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ.
കലാഭവനിൽ എത്തിയാൽ പിന്നെ സിനിമയിൽ എത്തുമെന്ന വിശ്വാസം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലുണ്ട്. കലാഭവനിൽ എന്റെ പല സുഹൃത്തുക്കളുമുണ്ട്. എന്നാൽ, പ്രസാദ് ആണ് എന്നെ അവിടേക്കു വിളിക്കുന്നത്.
ഞാൻ വരുമ്പോൾ ജയറാം, സൈനുദ്ദീൻ, റഹ്മാൻ, അൻസാർ എന്നിവരുണ്ട്. ജയറാമും ഞാനും ഒരേ വർഷമാണു വന്നത്. അതിന് മുൻപ സിദ്ധിഖും ലാലും എൻ എഫ് വർഗീസും. ജയറാം സിനിമയിൽ അഭിനയിക്കാൻ പോയി. അപ്പോഴാണു മണി വരുന്നത്. ജയറാമിന്റെ കൂടെ 15 ചിത്രത്തിൽ അഭിനയിച്ചു. മമ്മൂക്കയ്ക്കും ദിലീപിനൊപ്പമാണു ഏറ്റവും കൂടുതൽ അഭിനയിച്ചത്. മോഹൻലാൽ സാറിനൊപ്പം ബാബാ കല്യാണി ചെയ്തു. മണിയുടെ കൂടെയും അഭിനയിച്ചു എന്നും നാരായണൻകുട്ടി വ്യക്തമാക്കുന്നു.