ഒരുപിടി മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളുമായി വളരെ വേഗത്തിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടൊവീനോ തോമസ്. മോഡലിംഗ് രംഗത്ത് നിന്നുമായിരുന്നു ടോവിനോ സിനിമയി ലേക്കത്തിയത്. ചെറിയ വേഷങ്ങളിൽ തുടങ്ങി മലയാളത്തിലെ മുൻനിര താരമായി ഉയർന്നു വരികയായിരുന്നു ടൊവിനോ തോമസ്.
താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ ആദ്യസിനിമ. സഹനടനായി നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങൾ ചെയ്തുതുടങ്ങിയത്. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ആർഎസ് വിമൽ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.
ഈ ചിത്രത്തിലെ ക്യാരക്ടർ റോൾ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള കൂടുതൽ സിനിമകൾ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്‌സിക്കൻ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ടോവീനോ തോമസ് മാറി. അതേ സമയം വേറിട്ട ചിത്രങ്ങളുമായാണ് നടൻ മലയാള സിനിമയിൽ മുന്നേറി കൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കള എന്ന ചിത്രവും ടൊവിനോയുടെതായി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം മലയാളത്തിൽ ആരെയെങ്കിലും കോമ്പറ്റീറ്റർ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ടോവിനോ തോമസ് നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി ഇവരിൽ ആരെയാണ് ടൊവിനോ ഏതിരാളിയായി കാണുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി തന്റെ ആഗ്രഹം ഒരു ഇന്റർനാഷണൽ എക്സ്പോഷർ ആണെന്ന് ടൊവിനോ പറഞ്ഞു.
അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന രീതിയിലേക്ക് താൻ വളരണമെങ്കിൽ തന്റെ ഇൻഡസ്ട്രി അന്താരാഷ്ട്ര തലത്തിൽ ആളുകൾ നോക്കികാണുന്ന, ഉറ്റുനോക്കുന്ന ഇൻഡസ്ട്രി ആയി മാറണമെന്ന് ടൊവിനോ പറയുന്നു. അങ്ങനെ നോക്കുമ്പോൾ തനിക്ക് ഇവരൊന്നും എതിരാളികളല്ല, അവരൊക്കെ എന്റെ ടീമംഗങ്ങളാണെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇവിടെയുളള എല്ലാവരും കൂടി നല്ല ചിത്രങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ഇവിടെ നല്ല സിനിമാ സംസ്‌കാരം ഉണ്ടാകും.
നല്ല സിനിമകൾ എപ്പോഴും സംഭവിക്കുമ്പോൾ വേൾഡ് ക്ലാസ് ലെവലിൽ ഇൻഡസ്ട്രി ഉയരുമെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. ഇവിടെ അതിന് പറ്റിയ അഭിനേതാക്കളുണ്ട്. ലോകത്തിലെ തന്നെ നല്ല നടന്മാർ എന്ന് വിളിക്കപ്പെടുന്നവർ മോളിവുഡിലുണ്ട്. ഇവർക്കൊപ്പം മികച്ച സംവിധായകരും, സാങ്കേതിക പ്രവർത്തകരും ഉണ്ട്. അപ്പോ എല്ലാവരും വിചാരിച്ചാൽ നമ്മുടെ ഇൻഡസ്ട്രിയെ ലോകം മുഴുവൻ ഉറ്റുനോക്കുന്ന തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നും ടൊവിനോ തോമസ് പറയുന്നു.
അതേസമയം ടൊവിനോയുടെതായി ഒടുവിൽ പുറത്തിറങ്ങിയത് രോഹിത്ത് വിഎസ് സംവിധാനം ചെയ്ത കള എന്ന ചിത്രമാണ്. തിയ്യേറ്ററർ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടിയിലും എത്തിയിരുന്നു സിനിമ. കളയ്ക്ക് പിന്നാലെ മിന്നൽ മുരളി ഉൾപ്പെടെയുളള നിരവധി സിനിമകളാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Also Read
ദളപതി വിജയിയുടെ ആ കിടിലൻ റെക്കോർഡിനെ ഒന്ന് തൊടാൻ പോലും ആകാതെ രജനികാന്ത്