തെലുങ്കു സിനിമയില സജീവ സാന്നിധ്യവും അവതാരകയും ഒക്കെയായായ താരമാണ് ശ്രീമുഖി. തെലുങ്ക് ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൽസര്ത്ഥി കൂടിയായ ശ്രീമുഖി ഇന്ത്യയൊട്ടുടുക്കുമുള്ള ബിഗ് ബോസിന്റെ കടുത്ത ആരാധകർക്ക് സുപരിചിതയായ താരം കൂടിയാണ്.
സോഷ്യൽ മീഡിയ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന താരം തന്റെ ആരാധകരുമായി സജീവമായി ഇടപഴകാൻ ശ്രമിക്കാറുണ്ട്. മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും താരം എത്താറുണ്ട്.
അടുത്തിടെ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി താരം എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയത്. താരം ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നായിരുന്നു ഒരാരാധകന് അറിയേണ്ടിയിരുന്നത്.
ഞാൻ അതിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ ശക്തമായി തിരിച്ചു വരികയും ചെയ്തു. ഡിപ്രഷൻ ഉണ്ടാവുന്നത് ഒരു തെറ്റല്ല. എന്നാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാണ് ബാക്കിയുള്ള റിസൾട്ട്. നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധമായി ഇരിക്കുക.
നിങ്ങൾക്കു വേണ്ടി തന്നെ സമയം ചിലവഴിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളെ തന്നെ വളരെയധികം സ്‌നേഹിക്കുകയെന്നും താരം പറഞ്ഞു. മറ്റു പല ചോദ്യങ്ങൾക്കും താരം മറുപടി പറയുകയുണ്ടായി. ഒരു ചോദ്യത്തിൽ ദയവുചെയ്ത് നിങ്ങൾ എന്നെ വിശ്വസിക്കുക. ഞാൻ ഒരു റിലേഷൻഷിപ്പിൽ അല്ലെന്നായിരുന്നു താരം പറഞ്ഞത്.
അതേ സമയം തന്റെ ഫോൺ നമ്പർ ചോദിച്ച ഒരു ആരാധകന് തമാശ രൂപേണയാണ് താരം മറുപടി പറഞ്ഞത്.
മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത് താരം എന്നാണ് യുഎസ് വിസിറ്റ് ചെയ്യുക എന്നതായിരുന്നു. ഇപ്പോൾ അടുത്തൊന്നും സാധ്യതയില്ല എന്നാണ് താരം പറഞ്ഞത്.
Also Read
അയാൾ കാരവാനിൽ വന്നിരുന്നു, രണ്ട് മണിക്കൂർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ തരാം എന്ന് പറഞ്ഞു: അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഷിക അശോകൻ