മീനാക്ഷിയെ മഞ്ജു കൂടെ കൂട്ടാതിരുന്നതല്ല, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തൽ

59952

കൊച്ചിയിൽ യുവനടിയെ ആ ക്ര മി ച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾ ല്ലൊം കാവ്യ നിരസിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

അതേ സമയം വേണ്ടി വന്നാൽ കാവ്യയെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇപ്പോഴിതാ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ മ ദ്യ പി ക്കു മെ ന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതം ഒന്നും ഇല്ലെന്ന് തുറന്നു പറയുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

Advertisements

ദിലീപും മഞ്ജു വാര്യരും പിരിഞ്ഞ സമയം മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്. അമ്മയ്ക്കൊപ്പം വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു എന്നും ഭാഗ്യ ലക്ഷ്മി ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
പോലീസുകാരനായ ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിതബന്ധം; വാട്സ് ആപ്പ് ചാറ്റുൾപ്പടെ പൊക്കിയപ്പോൾ ക്രൂ ര മ ർ ദ്ദ നം; നെജിലയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ ഭർത്താവിന്റെ ക്രൂ ര ത

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അമ്മയെയാണ്. അതേസമയം അവളുടെ അച്ഛൻ ലോകം മുഴുവൻ ആരാധിക്കുന്ന താരവും. അതുകൊണ്ട് തന്നെ അവളെ സംബന്ധിച്ച് അവളുടെ അച്ഛൻ തന്നെയാണ് ഹീറോ. ആഡംബരത്തിൽ ജീവിക്കുന്ന അച്ഛനൊപ്പം കഴിയാനായിരിക്കും കുഞ്ഞിന് തോന്നിക്കാണുക. ഒരുപക്ഷേ മഞ്ജു മുൻപേ അഭിനയിച്ചിരുന്നു എങ്കിൽ മീനാക്ഷി ചിലപ്പോൾ അമ്മയ്ക്കൊപ്പം പോയെനെ.

കുഞ്ഞുങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നേടി കൊടുക്കുന്നതാരാണോ അതാണ് അവരുടെ ഹീറോ. മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതല്ല അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അത് തനിക്ക് അറിയാം. മഞ്ജു മ ദ്യ പി ക്കു മെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ല.

കാവ്യ ദിലീപ് പ്രണയമോ മഞ്ജുവായുമുള്ള പ്രശ്നങ്ങളോ ഒന്നും തന്നെ നടിയെ നറുറോഡിൽ ആ ക്ര മി ക്കാ നു ള്ള ന്യായീകരണമല്ല. ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് നടു റോഡിൽ കാണിച്ചത്. എന്റെ ജീവിതം ഇങ്ങനെയാക്കി എന്ന് കരുതി ഒരു പെൺകുട്ടിയോട് ക്രൂ ര ത കാണിക്കാമോ.

ദിലീപ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കാവ്യ അറിയാതെ ഒന്നും ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ വീട്ടിലുള്ളവർ ഇക്കാര്യങ്ങൾ അറിഞ്ഞ് കാണില്ല. തന്റെ ജീവിതാഭിലാഷം നടപ്പാക്കാൻ വേണ്ടി രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ച സ്ത്രീയോടുള്ള ദേഷ്യമാണ് തനിക്ക് കാവ്യയോട് ഉള്ളത്.

Also Read
താൻ ഒരു വലിയ സംഭവമാണെന്ന തരത്തിൽ മമ്മൂട്ടി പെരുമാറിയിട്ടില്ല, വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന് പലരും ചോദിച്ചു; പാർവതി തിരുവോത്ത്

ദിലീപ് സ്വന്തം കാര്യങ്ങൾ ഒന്നും തന്നെ എന്നോട് ഇതുവരെ സംസാരിച്ചിരുന്നില്ല. പക്ഷേ നടി ആ ക്ര മി ക്കപ്പെട്ട സംഭവത്തിന് ശേഷവും പല കാര്യങ്ങളും മഞ്ജുവിനോട് താൻ സംസാരിച്ചിട്ടുണ്ട്. അവർ സ്വകാര്യമായിട്ടാണ് പലതും പറഞ്ഞത്. അതുകൊണ്ട് തന്നെ അക്കാര്യങ്ങൾ തുറന്ന് പറയാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

Advertisement