തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലയാളി താരസുന്ദരിയാണ് പാർവ്വതി തിരുവോത്ത്. കിരൺ ടി വിയിൽ അവതാരക ആയിട്ടാണ് പാർവതി തന്റെ കരിയർ ആരംഭിച്ചത് ഔട്ട് ഓഫ് സിലബസ്സ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് പാർവതി തിരുവോത്ത് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് മലയാളത്തിലും തെലുങ്കിലും യുവനടിമാരിൽ ഒരാളായി ശ്രദ്ധേയയാകാൻ പാർവ്വതിക്ക് അധികകാലം വേണ്ടിവന്നില്ല. തുടക്ക കാലത്ത് മലയാളത്തിൽ വിനോദയാത്ര, ഫ്‌ളാഷ്, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു താരം.
തുടർന്ന് കന്നടയിലും തമിഴിലും പോയ നടി കുറച്ച് കാലം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയുണ്ടായി. ഇതിന്റെകാരണം ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം. ഏകദേശം മൂന്നു വർഷക്കാലം താൻ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. ഒരു ഇടവേള ആയിരുന്നില്ല ആ കാലഘട്ടത്തിൽ അവസരങ്ങൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല.
പഠനം തുടർന്നു കൊണ്ടുപോകാൻ ഒരുപാടുപേർ നിർദ്ദേശിച്ചു. പക്ഷേ ലക്ഷ്യം സിനിമയാണ് എന്ന പൂർണ ബോധ്യം ഉള്ളതിനാൽ കാത്തി രുന്നു. ഇടവേള ഉണ്ടായ ആ വർഷങ്ങൾ വളരെ പ്രയാസം നിറഞ്ഞതായിരുന്നു. ഇന്നത്തെപോലെ അന്ന് തനിക്ക് പ്രേക്ഷകരുമായും മാധ്യമങ്ങളുമായും വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു.
സിനിമകൾ ലഭിക്കാതെ ഇരുന്ന സമയത്ത് സാമ്പത്തികമായും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. പൊതുവിൽ കരിയറിൽ കുറച്ച് വിജയ ങ്ങൾ സംഭവിച്ചാൽ മുൻകാല കഷ്ടതകൾ താരങ്ങൾ മറക്കാറാണ് പതിവ്. എന്നാൽ എന്റെ കരിയറിലെ ആ നീണ്ട ഇടവേള ഒരിക്ക ലും തനിക്ക് മറക്കാൻ സാധിക്കില്ല.
നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നല്ല അവസരങ്ങൾ എനിക്ക് വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാ യിരുന്നു ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയ മരിയാനിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം ചെയ്യാൻ സാധിച്ചത്. പിന്നീടങ്ങോട്ട് സിനിമ യെ വളരെ സീരിയസ് ആയി കാണുകയായിരുന്നു എന്നും പാർവ്വതി വ്യക്തമാക്കുന്നു.
കരിയറിൽ ഏറെ സന്തോഷിച്ചിരുന്ന കാലഘട്ടം ഏതായിരുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് അഭിനയ ജീവിതത്തിൽ ഏറെ സന്തോഷിക്കുന്ന ഒരു കാലഘട്ടം ഇപ്പോഴാണെന്ന് പാർവതി പറഞ്ഞു. കോവിഡിന് മുന്നേ ആയിരുന്നു ഇത് ചോദിച്ചിരുന്നത് എങ്കിൽ താൻ മുൻപുള്ള ഏതെങ്കിലും കാലഘട്ടം പറയുമായിരുന്നു. എന്നാൽ ഇപ്പോൾ താൻ സന്തോഷവതിയാണ് എന്നും പാർവതി വ്യക്തമാക്കുന്നു.
അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഴുവാണ് പാർവതിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ മമ്മൂട്ടി ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രം തന്നെ ഒരുപാട് എക്‌സൈറ്റഡ് ആക്കിയിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
പാർവതിയെ പുഴു എക്സൈറ്റഡ് ആക്കിയത് എന്ത് കൊണ്ടാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് പാർവതി പറഞ്ഞു. രത്തീനയോടൊപ്പം ഒരു പ്രോജക്ട് ചെയ്യുന്നത് തന്നെ ഏറ്റവും അധികം സന്തോഷപ്പെടുത്തിയ കാര്യമാണെന്നും ഇതിനു മുൻപ് ഉയരെയിൽ രത്തീനയോടൊപ്പം വർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിൽ അവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നുവെന്നും പാർവതി പറഞ്ഞു.
രത്തീന സംവിധായികയുടെ കുപ്പായം അണിഞ്ഞപ്പോൾ മലയാള സിനിമക്ക് ഒരു സംവിധായികയെ കൂടി ലഭിച്ചു എന്നതിൽ താൻ ഏറെ സന്തോഷിച്ചെന്നും പാർവതി വ്യക്തമാക്കി. മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പാർവതി അഭിമുഖത്തിൽ സംസാരിച്ചു. സെറ്റിൽ മമ്മൂട്ടി ഒരിക്കലും താൻ ഒരു വലിയ സംഭവമാണ് എന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്ന് പാർവതി പറഞ്ഞു.
എല്ലാവരോടും ഒരുപോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത് എന്നും പാർവതി കൂട്ടിച്ചേർത്തു. പുഴു അനൗൺസ് ചെയ്ത സമയത്ത് പലരും ചോദിച്ചിരുന്നു മമ്മൂട്ടിയെ ശക്തമായി വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നു എന്ന്. എന്നാൽ ഞാൻ അദ്ദേഹത്തെ അല്ല വിമർശിച്ചത് അദ്ദേഹം അഭിനയിച്ച ചിത്രം നിർമ്മിച്ച രീതിയെയാണ് വിമർശിച്ചതെന്നും പാർവതി പറയുന്നു.
മമ്മൂട്ടിയുമായി ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അതിൽ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി താൻ പറഞ്ഞ കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെ മനസിലാക്കിയെന്നും പാർവതി പറഞ്ഞു. പുഴു ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ മെയ് 13ന് സ്ട്രീം ചെയ്യും.
ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ് ജോർജ് ആണ് സെല്ലുലോയ്ഡിന്റെ ബാനറിൽ പുഴു നിർമ്മിച്ചിരിക്കുന്നത്.