സാധാരണക്കാരിയായ പാവപ്പെട്ട ഒരു പെൺകുട്ടിയാണ് കാവ്യ മാധവൻ, കാവ്യയെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും: രാഹുൽ ഈശ്വർ

1855

കൊച്ചിയിൽ വെച്ച് മലയാളിയായ തെന്നിന്ത്യൻ യുവനടിയെ ആ ക്ര മി ച്ച കേസുമായി ബന്ധപ്പെട്ട് നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നാലര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ കാവ്യ തനിക്ക് എതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു.

അതേ സമയം കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും തന്ത്രി പുത്രനുമായ രാഹുൽ ഈശ്വർ. എന്ത് അർത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത് എന്ന് രാഹുൽ ഈശ്വർ ഒരു ചാനൽ ചർച്ചയിൽ ചോദിച്ചു.

Advertisements

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ:

കാവ്യാ മാധവനെ ഒരുപാട് വർഷം കൊണ്ട് അറിയാവുന്നതുകൊണ്ട് പറയാം. കാവ്യയെ അറിയുന്നവർ ഇതൊന്നും വിശ്വസിക്കില്ല. സാധാര ണക്കാരിയായ പാവപ്പെട്ട ഒരു മലയാളി പെൺകുട്ടിയാണ് കാവ്യ മാധവൻ. കാവ്യ അറിഞ്ഞ് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ വളരെ വിഷമകരമാണ്.

Also Read
താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പുലുമുരുകനിലെ ജൂലി ‘നമിത’; ഗ്ലാമറസ്സ് ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അതിജീവിതയോട് കാവ്യമാധവൻ മോശമായി പെരുമാറുമെന്ന് കരുതാൻ കഴിയുമോ. എന്ത് അർത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത്. ഞാനൊരു ദിലീപ് അനുകൂലിയാണ്. ഭാഗ്യലക്ഷ്മി അനുകൂലിക്കാത്തയാളാണ്. മഞ്ജു വാര്യരെ അവഹേളിച്ചാൽ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാൽ പുരോഗമന പരവുമാകുമോ.

ആലോചിച്ച് നോക്ക്. കാവ്യയെ ഭീകരിയായി ചിത്രീകരിക്കുന്നതിൽ എന്ത് അർത്ഥം. കാവ്യാമാധവനെ കേസിലേക്ക് കൊണ്ടു വരുന്ന തിലൂടെ ഇവർ സ്വന്തം കുഴി തോണ്ടുകയാണ്. ഈ കേസെന്ന് പറഞ്ഞാൽ തന്നെ ആദ്യ ഭാര്യയോടുള്ള ബന്ധം തകർത്തതിന് പ്രതികാരം തീർക്കാനായി അതിജീവിതയ്ക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തൂ എന്ന് ആരോപിച്ചാണ്.

കാവ്യ മാധവന് ഇതിൽ എന്താണ് റോൾ. കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും. അങ്ങനെ പൊലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദിലീപിനെ പീ ഡി പ്പി ച്ച് വേട്ടയാടിയിട്ട് ഇപ്പോൾ പറയുകയാണ് എല്ലത്തിനും പിന്നിൽ കാവ്യയാണെന്ന്. 84 ദിവസം ദിലീപിനെ ജയിലിൽ കടത്തിയത് എന്തിനാണ്. കാവ്യയ്ക്ക് എന്തിന് അതിജീവിതയോട് ദേഷ്യം തോന്നണം എന്നും രാഹുൽ ഈശ്വർ പറയുന്നു.

Also Read
പോലീസുകാരനായ ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിതബന്ധം; വാട്സ് ആപ്പ് ചാറ്റുൾപ്പടെ പൊക്കിയപ്പോൾ ക്രൂ ര മ ർ ദ്ദ നം; നെജിലയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ ഭർത്താവിന്റെ ക്രൂ ര ത

Advertisement