മലയാളം മിനീസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജസീല പർവീൺ. കന്നഡ ടെലിവിഷൻ രംഗത്ത് നിന്നാണ് താരം മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന സീരിയലിലൂടെയാണ് ജസീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. സീരിയലിൽ സജീവം ആയിരുന്നു എങ്കിലും കൂടുതൽ ജനശ്രദ്ധനേടി ലഭിച്ചത് സ്റ്റാർ മാജിക് റിയാലിറ്റി ഷോയാണ്. ഷോയിലൂടെ താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാവുന്നത്.
അതേ സമയം ജസീലയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുന്നത്. മിനീസ്‌ക്രീനിൽ സജീവം ആണെങ്കിലും മലയാളി പ്രേക്ഷകർക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെപ്പറ്റിയുംെ ഒക്കെ മനസ് തുറക്കുകയാണ് താരം.
അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അവതാരകനായ എംജി ശ്രീകുമാർ വിവാഹത്തെ കുറിച്ച് ചോദിക്കവെ ആണ് കല്യാണം നീണ്ടു പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പറ്റിയ ആൾ വന്നാൽ ഉടനെ വിവാഹം ഉണ്ടാവുമെന്നാണ് ജസീല പറയുന്നത്.
സഹോദരിക്ക് കല്യാണം ആയി തനിക്ക് കല്യാണം ശരിയായിട്ടില്ല. ചിലത് നോക്കിയിരുന്നു പക്ഷെ വിവാഹത്തോട് അടുക്കുമ്പോൾ എല്ലാം വിട്ടു പോകുന്നു. എനിക്ക് കുറച്ച് പ്രതീക്ഷകൾ എല്ലാം ഉണ്ട്. അതിനൊത്ത ഒരാൾ വരികയാണ് എങ്കിൽ കല്യാണം ഉടൻ ഉണ്ടാവും എന്ന് താരം പറഞ്ഞു.
അതേ സമയം തനിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും നടി തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ അത് വിവാഹത്തിലേയ്ക്ക് എത്തുമ്പോൾ പലപല കണ്ടീഷൻസ് വരുകയാണ്. പ്രധാനമായും മതമാണ് പ്രശ്‌നം. ഞങ്ങൾ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നു.
എന്നാൽ വിവഹക്കാര്യം പറയുമ്പോൾ മതം ഒരു പ്രശ്‌നമാവും. എനിക്ക് അത് പ്രശ്‌നമല്ല. പിന്നെ വരുന്നതെല്ലാം വ്യക്തി സ്വാതന്ത്രത്തിനും കരിയറിനുമെതിരെ ഉള്ളതാണ്. സമുദായത്തിൽ നിന്ന് തന്നെ പ്രശ്നങ്ങൾ വന്നിട്ടുണ്ട്്. പൊട്ടു വയ്ക്കുന്നതെല്ലാം വലിയ പ്രശ്നമാണ്. കഥാപാത്രത്തിന് വേണ്ടി ധരിയ്ക്കുന്ന വസ്ത്രധാരണവും ചിലർക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ജസീല പറയുന്നു.
അതേ സമയം തന്റെ സഹപ്രവർത്തകനിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും ജസീല പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് ആ സംഭവം പങ്കുവെച്ച് കൊണ്ട് ജസീല പറഞ്ഞത്. ആ സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്.
ഞങ്ങളൊന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത്. ഉടൻ തന്നെ ഞാൻ ഡോർ തുറക്കാൻ ശ്രമിച്ചു. എന്നാൽ അയാൾ എന്നെ അതിന് അനുവദിച്ചില്ലെന്ന് ജസീല പറഞ്ഞു.
ഇതുപോലെ തന്നെ മറ്റൊരാൾ തന്നോട് കിടക്കപങ്കിടുമോ എന്ന് ചോദിച്ചുവെന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. പരസ്യ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. കോഡിനേറ്ററിന്റെ സുഹൃത്തായിരുന്നു ഇത്തരത്തിൽ മോശമായി പെരുമാറിയത്.
എന്നാൽ ഈ കോഡിനേറ്ററും ഇതിനെ സപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും ജസീല വ്യക്തമാക്കി. ഒരുദിവസമല്ലേ അഡ്ജസ്റ്റ് ചെയ്യാനായിരുന്നു പരാതി പറഞ്ഞ തന്നോട് കോഡിനേറ്റർ പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു.