മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ മകനും സൂപ്പർതാരം പൃഥിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ആ ലേബലുകൾ ഒന്നും ഉപയോഗിക്കാതെ സ്വന്തം കഴിവുകൊണ്ടു തന്നെയാണ് സിനിമയിൽ തിളങ്ങിനിൽക്കുന്നത്.
താൻ ഒരു നടനാകുന്നതിന് മുൻപേ തന്നെ അന്ന് മലയാള സിനിമയിലെ നായികാ നടിയായിരുന്ന പൂർണിമയം വിവാഹം കഴിക്കുകയായിരുന്നു താരം. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്.
പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരങ്ങൾ. പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ വീട്ടിൽ ഏറ്റവും അധികം തന്നെ പേടിക്കുന്ന ആൾ ആരാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
ഇന്ദ്രജിത്തിന്റെ മടിമാറ്റാൻ പൂർണ്ണിമ ഒപ്പം വന്നതിൽ പിന്നെ സാധിച്ചു എന്ന് അമ്മായിയമ്മ മല്ലിക തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണ്ണിമയെ പേടിയുള്ള ആൾ ഇന്ദ്രജിത് അല്ല. പിന്നെയുള്ളത് മക്കളായ പ്രാർത്ഥനയും നക്ഷത്രയുമാണ്. എന്നാൽ ഇരുവർക്കും പൂർണ്ണ സ്വാന്ത്ര്യമാണ് പൂർണിമ നൽകിയിട്ടുള്ളത്.
പൂർണിമയുടെ വളർത്തു നായ ആയാണ് വീട്ടിൽ താരത്തെ പേടിയുള്ള ഒരേയൊരാൾ എന്നാണ് നടി പറയുന്നത്. അതേ സമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതർ ആയത്. 2002ൽ ആയിരുന്നു വിവാഹം. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെച്ച് ഇരുവരും സോഷ്യൽ മീഡിയകളിൽ എത്താറുമുണ്ട്.
സിനിമാ സീരിയൽ നടിയായ മല്ലികാ സുകമാരനാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടേയും അമ്മ. മക്കളെകുറിച്ചും മരുക്കളെകുറിച്ചും കൊച്ചുമക്കളെ കുറിച്ചും ഒക്കെ വാചാലയായി ഇടക്കിടെ മല്ലികാ സുകുമാരൻ രംഗത്ത് എത്താറുണ്ട്.