ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ചാർമി കൗർ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചാർമി വിനയൻ സംവിധാനം ചെയ്ത് അനുപ് മേനോൻ, ജയസൂര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.
കാട്ടുചെമ്പകത്തിൽ ഒരു ആദിവാസി പെൺകുട്ടിയായിട്ടാണ് ചാർമി എത്തിയിരുന്നത്. കാട്ടുചെമ്പകത്തിനു ശേഷം ദിലീപ് നായകനായ ചിത്രം ആഗതൻ എന്ന ചിത്രത്തിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം താപ്പാനയിലും താരം വളരെ ശക്തമായ വേഷങ്ങൾ ചെയ്തിരുന്നു തമിഴിലും തെലുങ്കിലും, ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു. അതേ സമയം തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നായികയായിരുന്ന ചാർമി ഇപ്പോൾ നടിയെന്ന നിലയിൽ സിനിമയിൽ അത്ര സജീവമല്ല.
നീ തൊടു കവലി എന്ന തെലുങ്ക് ചിത്രമായിരുന്നു ചാർമിയുടെ ആദ്യ ചിത്രം. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും പതിമൂന്ന് വയസുമാത്രാണ് താരത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിൽ നവവധുവിന്റെ വേഷമായിരുന്നു താൻ അവതരിപ്പിച്ചതെന്നും അന്ന് മുതൽ ഇന്നുവരെ താൻ തന്റെ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും ചാർമി പറഞ്ഞിരുന്നു.
അതേ സമയം നായികാ വേഷങ്ങൾ കുറഞ്ഞപ്പോൾ ചില ചിത്രങ്ങളിൽ ഐറ്റം ചാർമി ഡാൻസ് ചെയ്തിരുന്നു. നിരവധി ഗ്ലാമറസ് ചിത്രങ്ങൾ ചെയ്ത ചാർമിക്ക് നിരവധി ആരാധകരുണ്ട്. അതേ സമയം ഇപ്പോൾ ഒരു നിർമ്മാതാവാവുകൂടിയാണ് താരം. ഇപ്പോൾ വിജയ് ദേവര്കൊണ്ട നായകനാകുന്ന പുതിയ ചിത്രം നിർമിക്കുന്നത് ചാർമിയാണ്.
ഇപ്പോഴിതാ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും താൻ ചെയ്യില്ലെന്ന് വെളിപ്പെടുത്തുകയാണ് ചാർമി.
നടി ചാർമിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.
കുറച്ചുനാളുകളായി ചാർമിയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ലെന്നായിരുന്നു താരം പറഞ്ഞത്.
അറുപതിൽ അധികം സിനിമകളിൽ ചാർമി അഭിനയിച്ചിട്ടുണ്ട്. അവയിൽ കൂടുതലും തെലുങ്കു ചിത്രങ്ങൾ ആായിരുന്നു. കൂടാതെ അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നഡ, ഹിന്ദി ഭാഷകളിലെ ചില ചിത്രങ്ങളിലും ഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മൂന്നു സിനിമകളിലാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിന് ശേഷം 2010 ലാണ് പിന്നീട് ചാർമി മലയാള സിനിമയിലേയ്ക്ക് വരുന്നത്. ദിലീപിന്റെ നായികയായി ആഗതൻ എന്ന സിനിമയിലും 2012 ൽ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിലും ചാർമി അഭിനയിച്ചു.