ക്ലാസ് ഇമേജുളള കഥാപാത്രങ്ങളിൽ നിന്ന് എന്നെ വില്ലൻ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് ആ സംവിധായകൻ ആണ്: വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

87

എംടിയുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ സർഗം എന്ന സിനിമയിലെ കൂട്ടൻ തമ്പുരാൻ മലയാളത്തിലേക്കെത്തിയ താരമാണ് മനോജ് കെ ജയൻ. പിന്നീട് നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി സിനിമകൡ വേഷമിട്ട മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമായി മാറി.

മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായ ഉർവശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ട്.

Advertisements

പിന്നീട് മനോജ് കെ ജയൻ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതിൽ ഒരു മകനുമുണ്ട് താരത്തിന്. അതേ സമയം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആരാധകർക്കായി സമ്മാനിച്ചിട്ടുള്ള താരം തന്നെ ക്ലാസ് ഇമേജുളള കഥാപാത്രങ്ങളിൽ നിന്ന് കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് സംവിധായകൻ ഷാജി കൈലാസ് ആണെന്ന് തുറന്ന് പറയുകയാണ് മനോജ് കെ ജയൻ ഇപ്പോൾ.

മലയാളത്തിന്റെ താര ചക്രവർത്തിമാരായ മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെയെല്ലാം സിനിമകളിൽ മനോജ് കെ ജയന് ഇണങ്ങുന്ന തരത്തിലുളള വില്ലൻ വേഷങ്ങൾ നൽകുകയായിരുന്നു സംവിധായകൻ. ഇതേകുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞത് ഇങ്ങനെ:

പരിണയം, സർഗം, സോപാനം തുടങ്ങിയ സിനിമകളിൽ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളിൽ നിന്ന് എന്നെ വില്ലനെന്ന ആന്റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്.
മക്കളേ എന്ന് എന്നെ മലയാള സിനിമയിൽ വിളിക്കുന്ന ഒരെയൊരാൾ.

എന്റെ ഏത് സന്തോഷത്തിലും വിഷമത്തിലുമൊക്കെ വിളിക്കാൻ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടൻ. എത്രയെത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനോജ് കെ ജയൻ പറഞ്ഞു.

അതേസമയം മനോജ് കെ ജയന്റേതായി ഒടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയത് ഗാനഗന്ധർവ്വൻ എന്ന ചിത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട വേഷത്തിലാണ് ഗാനഗന്ധർവനിൽ നടൻ എത്തിയത്.
രമേഷ് പിഷാരടി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

Advertisement