ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത കുടുംബ വിളക്കിന് ആരാധകരും ഏറെയാണ്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കുടുംബവിളക്കിന്റെ കഥ പുരോഗമിക്കുന്നത്.
സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബ വിളക്ക്. നടി മീര വാസുദേവാണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ മിനിസ്‌ക്രീൻ പരമ്പരയാണിത്. ഈ പരമ്പര പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
കുടുംബവിളക്കിലെ സുമിത്രയുടെ മകളാണ് ശീതൾ. ശീതളും ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഇപ്പോഴിതാ ശീതളിന്റെ കാമുകൻ ജിതിൻ രാജ് പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജീവൻ ഗോപാൽ എന്ന താരമാണ് ജിതിൻ രാജിനെ അവതരപ്പിക്കുന്നത്.
ബാലതാരമായി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ജീവൻ ഗോപാൽ. ജീവൻ എന്ന സ്വന്തം പേരിനെക്കാൾ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് അലാവുദ്ദീൻറെ അത്ഭുത വിളക്ക് എന്ന പരമ്പരയിലെ ജീംബൂബയായിട്ടാണ്.
ഒരു കാലത്ത് കുട്ടികളുടെ സൂപ്പർ ഹീറോയായിരുന്നു ജീംബൂബ. ഈ കഥപാത്രത്തിലൂടെയാണ് ജീവൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മിനിസ്‌ക്രിനിൽ മാത്രമല്ല ബാലതാരമായി ബിഗ് സ്‌ക്രീനിലും നടൻ തിളങ്ങിയിരുന്നു. ജീത്തു ജോസഫ് ചിത്രം മമ്മി ആൻഡ് മിയിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശനം.
ഉർവശിയുടെ മകനായിട്ടായിരുന്നു ജീവൻ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദിലീപും മംമ്ത മോഹൻദാസും ഒന്നിച്ച മൈ ബോസിലും മമ്മൂട്ടി പൃഥ്വിരാജ് ചിത്രം പോക്കിരിരാജയിലും ജീവൻ എത്തിയിരുന്നു. മൈ ബോസിൽ ദിലീപിന്റെ സഹോദരിയുടെ മകന്റെ വേഷമായിരുന്നു.
രസകരമായ കഥാപാത്രമായിരുന്നു ഇവ മൂന്നും. മുതിർന്നതിന് ശേഷവും ജീവൻ അഭിനയത്തിൽ സജീവമായിരുന്നു. ദീലിപ് ചിത്രമായ ജോർജ്ജേട്ടൻസ് പൂരം, ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ, അങ്ങനെ ഞാനും പ്രേമിച്ചു എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ എത്തിയിരുന്നു.
അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിലെ നായകനായിട്ടായിരുന്നു താരം എത്തിയത്. ഇപ്പോഴിതാ വീണ്ടും മിനിസ്‌ക്രീനിൽ സജീവമായ താരം. കുടുംബവിളക്കിലൂടെയാണ് മിനിസ്‌ക്രീനിൽ മടങ്ങി എത്തിയിരിക്കുന്നത്.
അഭി വെഡ്‌സ് മഹി എന്ന പരമ്പരയിലും കസ്തൂരിമാനിലും ജീവൻ അടുത്തിടെ അഭിനയിച്ചിരുന്നു. അതിന് പിന്നാലെയാണ് കുടുംബവിളക്കിലും ജീവൻ എത്തിയത്. പരമ്പരയിൽ ജിതിൻ രാജ് എന്ന കഥാപാത്രമായാണ് ജീവൻ അവതരിപ്പിക്കുന്നത്.
സുമിത്രയുടെ മകൾ ശീതളിനെ പ്രേമിക്കുന്നയാളാണ് ജിതിൻ. അൽപം നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണിത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഇപ്പോൾ കുടുംബവിളക്ക്.