മലയാളത്തിന്റെ കുടുംബ നായകൻ എന്നറിയപ്പെടുന്ന ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്തത സിനിമയാണ് തിങ്കൾ മുതൽ വെള്ളി വരെ. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ഈ ചിത്രം വലിയ പരാജയമായി മാറുകയായിരുന്നു.
മലയാള സിനിമാ ടിവി രംഗത്ത് ഗായിക, അവതാരക എന്ന ലേബലിൽ നിറഞ്ഞ് നിന്നിരുന്ന റിമി ടോമി ഒരു നായിക നടിയായി മാറിയ ചിത്രം കൂടിയായരുന്നു തിങ്കൾ മുതൽ വെള്ളി വരെ. ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു റിമി ടോമിയുടെ അരങ്ങേറ്റം.
പക്ഷേ തിങ്കൾ മുതൽ വെള്ളിവരെ വൻ പരാജയമായതോടെ ഇനി അഭിനയിക്കാൻ ഇല്ലെന്ന് റിമി ടോമി തീരുമാനം എടുത്തിരുന്നു. ജയറാമിന്റെ വമ്പൻ തിരിച്ച് വരവെന്ന് കരുതിയിരുന്ന സിനിമയിലേക്ക് റിമി ടോമി നായികയായതോടെ അതിന്റെ ഗതിതന്നെ മാറുകയായിരുന്നു. അതേ സമയം ഗായികയായ റിമി ടോമിഎങ്ങനെയാണ് നായിക ആയതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പറയുകയാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന സുരേഷ് എളമ്പൽ.
തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ റിമി ടോമിയ്ക്ക് മുൻപ് അമല പോളിനെ ആയിരുന്നു നായികയാക്കാൻ തീരുമാനിച്ചത്. അമലയ്ക്ക് ഡേറ്റില്ല. പിന്നെ നിത്യ മേനോനെ സമീപിച്ചു. നിത്യയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടാണെങ്കിൽ നോക്കാം തെലുങ്ക് പടമുണ്ടെന്ന് പറഞ്ഞു. നായകൻ ജയറാം അടക്കം എല്ലാവരും സിനിമയ്ക്ക് വേണ്ടി തയ്യാറായി ഇരുന്നിട്ടും നായികയെ മാത്രം കിട്ടിയില്ല.
അങ്ങനെ ഷൂട്ടിങ്ങ് നീട്ടി വെച്ച് ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് കണ്ണൻ താമരക്കുളം റിമിയെ കുറിച്ച് പറയുന്നത്. കാരണം നന്നായി ഇളകി ചെയ്യുന്നൊരാളെ വേണം. കഥാപാത്രം അങ്ങനെയുള്ളതായിരുന്നു. ജയറാമേട്ടന്റെ ആ സമയത്ത് വന്ന സിനിമകളെല്ലാം തട്ടുപൊളിപ്പൻ പടമായിരുന്നു. ഇത് പക്കാ ഫാമിലി എന്റർടെയിനറാണെന്ന് മനസിലായതോടെ പുള്ളിയ്ക്കും ഇഷ്ടപ്പെട്ടു.
അങ്ങനെ ഇരിക്കുമ്പോഴാണ് കണ്ണൻ ചേട്ടൻ വിളിക്കുന്നത്. റിമി ടോമി ആയാൽ കുഴപ്പമുണ്ടോന്ന് ചോദിച്ചു. കുഴപ്പമില്ല, പക്ഷേ വരുമോന്ന് ഞാൻ ചോദിച്ചു. റിമി ആ കഥാപാത്രത്തിന് ചേരുന്ന സ്വഭാവക്കാരിയാണല്ലോ. അങ്ങനെയാണ് റിമി എത്തുന്നത്. അവർ വലിയ സന്തോഷത്തിലായിരുന്നു. ലൊക്കേഷനിൽ മൊത്തം കോമഡിയായിരുന്നു.
ഈ കഥാപാത്രം തന്റെ കൈയിൽ നിൽക്കുമോ എന്ന പേടി ആദ്യ ദിവസം റിമിയ്ക്ക് ഉണ്ടായിരുന്നു. പിന്നെ നമ്മുടെ കൈയിലായി. എല്ലാം ഓക്കെ ആയിരുന്നെങ്കിലും ഈ റിമി എന്ന ക്യാരക്ടറെ പ്രേക്ഷകർക്ക് ഇഷ്ടമല്ലായിരുന്നു അത് നെഗറ്റീവായി മാറി. പടം ഇറങ്ങിയപ്പോഴാണ് നമുക്ക് അത് മനസിലായത്.
ടിവി ചാനലിലെ പരിപാടി കാണുന്നവർക്ക് ഇഷ്ടമാണ്. അല്ലാതെ യൂത്തിന്റെ ഇടയിൽ എന്തോ ഒരു പ്രശ്നമുള്ളതായി തോന്നിയിട്ടുണ്ട്. പ്രൊഡ്യൂസർക്ക് നഷ്ടമില്ലാതെ സിനിമ പോയിരുന്നു. ജയറാമിന്റെ ജയദേവൻ എന്ന കഥാപാത്രം ഒരേ സമയം മൂന്നോ നാലോ സീരിയലിന്റെ കഥ എഴുതുന്ന ആളാണ്. ആ സീരിയലുകൾ മാത്രം കാണാൻ ഇരിക്കുന്ന കഥാപാത്രമാണ് റിമി ടോമിയുടെ പുഷ്പവല്ലി എന്നത്.
ജയവേദനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്ന പുഷ്പവല്ലിയുടെ സഹോദരന്മാർ പെണ്ണ് കാണൽ വരെ എത്തിച്ച് കൊടുക്കുന്നു. റിമിയെ പെണ്ണ് കാണാൻ വന്നിരിക്കുന്ന സമയത്ത് ജയദേവനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നത്. സീരിയൽ കണ്ട് അഡിക്ട് ആയി പോയ നാട്ടിൻപുറത്ത് ചില ആളുകളുണ്ട്.
അവരത് യഥാർഥ ജീവിതത്തിലെ സംഭവമാണെന്നാണ് കരുതുന്നത്. ജയദേവനെ കിട്ടില്ലെന്ന് കരുതിയപ്പോൾ ജീവൻ ഒടുക്കാൻ ശ്രമിക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരിക്കും പറഞ്ഞാൽ റിമിയെ വെച്ചപ്പോൾ റിമി തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന് തോന്നിയിരുന്നു.
ഒരു മാസത്തോളം എടുത്ത് ഡയലോഗ് പഠിച്ചിട്ടാണ് റിമി അഭിനയിച്ചത്. അത്രയും മനോഹരമാക്കാൻ ശ്രമിച്ചെങ്കിലും നെഗറ്റീവ് ഓഡിയൻസ് കാരണം പരാജയപ്പെടുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.