സ്‌കൂളിൽ പഠിക്കുന്ന കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങൾ വെളിപ്പെടുത്തി നടി നൈല ഉഷ

104

മലയാളത്തിൽ അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് സൂപ്പർ നടിയാണ് നൈല ഉഷ. സൂപ്പർ താരങ്ങൾക്ക് ഒപ്പവും നായികയായി അഭിനയിച്ച നൈല അടുത്തിടെ ഇറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെ മലയാളികളെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ വർഷം മുമ്പ് നടന്ന ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുയാണ് സോഷ്യൽ മീഡിയ. സ്ത്രീകൾ എല്ലായിടത്തും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും താനും ഒരു പാട് സഹിച്ചിട്ടുണ്ടെന്നും ആണ് നൈല ഉഷ അന്ന് വ്യക്തമാക്കിയത്.

Advertisements

എല്ലാ തൊഴിൽമേഖലയിലും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട് തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയിൽ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാട് തോണ്ടലും തലോടലും താനും സഹിച്ചിട്ടുണ്ടെന്നും നൈല ഉഷ വ്യക്തമാക്കി.

റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴിൽമേഖലയിലും സ്ത്രികൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും അവർ പറഞ്ഞു. കേരളത്തിൽ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശനങ്ങൾ ഉണ്ടെന്നും എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആശ്രഹവുമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാൻ സാധിക്കുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായിയിൽ ഇത്തതത്തിലൊരു പ്രശവും ഇല്ലെന്ന് അവർ പറഞ്ഞു. എതു പാതിരാത്രിക്കുപോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും ഒരു ആക്രമണവും ഉണ്ടാകറില്ലെന്നും അവർ വ്യക്തമാക്കി. അവിടുത്തെ നിയമങ്ങൾ കർശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകതയെന്നും കൂട്ടിച്ചേർത്തു.

ദുബായിയലെ എഫ്എം റേഡിയോയിൽ ജോലി ചെയ്യുന്ന നൈല ഉഷ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായിക ആയിരുന്നു. പിന്നീട് മമ്മൂട്ടിയുടെ തന്നെ ഫയർമാൻ എന്ന ചിത്രത്തിലും നൈല മികച്ച വേഷം ചെയ്തിരുന്നു.

Advertisement