കാവ്യ മാധവൻ, മഞ്ജു വാര്യർ, ഉർവശി, മഞ്ജു പിള്ള, ലിസി, മംമ്ത മോഹൻദാസ്, കൽപന, അങ്ങനെ നിരവധിപേരാണ് മലയാള സിനിമയിൽ വിവാഹ മോചിതരായവർ. നടിമാരിൽ അധികവും വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തുന്നവരാണ്. പക്വത എത്തുന്ന പ്രായത്തിന് മുമ്പേ ലഭിയ്ക്കുന്ന പണയവും പ്രശസ്തിയും ആഡംബര ജീവിതവും ഇവരെ യാതാർത്ഥ്യം മറന്ന് മറ്റൊരു ഉന്മാദ ലോകത്തെത്തിയ്ക്കുന്നു. ബൈപോളാർ (ഉന്മാദം, വിഷാദം)എന്ന രോഗാവസ്ഥയായി ഇതിനെ കണക്കാക്കാം.
ആ ഉന്മാദം പൊട്ടിവീണ് ഇവരിൽ പലരും യാഥാർത്ഥ്യങ്ങളിൽ എത്തുമ്പോഴേക്കും വലിയ കുഴിയിൽ വീണിരിയ്ക്കും. ഒടുവിൽ വിവാഹജീവിതത്തിലെത്തുമ്പോൾ ആ മാറ്റം പെട്ടന്ന് പൊരുത്തപ്പെടാൻ ഇവർക്ക് കഴിയില്ല. അത് വിവാഹ മോചനത്തിലെത്തുന്നു.
പക്വതയില്ലാത്ത പ്രായത്തിലെ വിവാഹവും ഇതിന് കാരണമാണെന്നും ചില മലയാളി നടിമാരുടെ വിവാഹ മോചനത്തിലൂടെ വ്യക്തം. 2011ലെ കണക്ക് പ്രകാരം കേരളത്തിൽ 13.6 ലക്ഷം സ്ത്രീകളാണ് ഒറ്റയ്ക്ക് ജീവിക്കുന്നത് അതിൽ വിവാഹമോചനം നേടിയവരുമുണ്ട്. പുത്തൻ തലമുറയിൽ വിവാഹ മോചനം വർദ്ധിക്കാൻ നിരവധി കാരണങ്ങളുണ്ട്.
ചിലപ്പോൾ ഒന്നിനേയും പക്വതയോടെ സമീപിക്കാത്തതാണ് ഇത്തരത്തിൽ പിരിയുന്നതിന് കാരണമാകുന്നത്. എന്നാൽ ചിലപ്പോൾ പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വേർപിരിയലിന് കാരണമാകുന്നത് എന്നും മനശാസ്ത്രജ്ഞർ പറയുന്നു. സിനിമയും ജീവിതവും രണ്ടും രണ്ടു തന്നെയാണ്. എന്നാൽ മനുഷ്യന്റെ താൽപ്പര്യങ്ങളും സ്വപ്നങ്ങളും എല്ലായ്‌പ്പോഴും ഒരുപോലെയാണ.്.
ഈ അടുത്ത കാലത്തായി വിവാഹബന്ധം വേർപെടുത്തുന്ന താരങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വിവാഹമോചനം നേടിയ നടിമാരിൽ പലരും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയങ്ങളിൽ സിനിമയിൽ നിന്ന് വിടവാങ്ങി വിവാഹ ജീവിതത്തിലേയ്ക്ക് കടന്നവരായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
മലയാള സിനിമാ ലോകത്ത് സ്വരച്ചേർച്ചയില്ലാതെ പിരിയേണ്ടി വന്ന നിരവധി താരങ്ങളുണ്ട്. അത്തരം ചില താരങ്ങളുടെ ജീവിതം നമ്മളെ പലതും പഠിപ്പിക്കും. 1990 കളിൽ മലയാള സിനിമാലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നാണ് നടി ലിസിയും സംവിധായകൻ പ്രിയദർശനുമായുള്ള പ്രണയ വാർത്തകൾ. ഗോസിപ്പുകൾക്കവസാനമെന്നോണം 1990 ഡിസംബർ 13ാം തിയതി ഇരുവരും വിവാഹിതരായി.
വിവാഹത്തിന് ശേഷം ലിസി അഭിനയത്തോട് വിട പറയുകയും ചെയ്തു. 24 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2014 ഓടുകൂടി വീണ്ടും ഇവരെക്കുറിച്ചുള്ള പല വാർത്തകളും പുറത്തുവന്നുതുടങ്ങി. പക്ഷേ, അത്തരം വാർത്തകളോട് പ്രതികരിക്കാൻ പ്രയദർശൻ തയാറായിരുന്നില്ല. എന്നാൽ 2014 ഡിസംബർ ഒന്നാം തീയതി ലിസി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചതോടെ വാർത്തകൾ സത്യമായിരുന്നെന്ന് ഏവർക്കും ബോധ്യമായി. പിന്നീട് 2016 സെപ്റ്റംബർ ഒന്നാം തിയതി ഇരുവരും നിയമപരമായി വിവാഹമോചനം നേടി.
ദിലീപും മലയാളത്തിന്റെ എക്കാലത്തെയും മികച്ച അഭിനേത്രിയായ മഞ്ജു വാര്യരും വിവാഹിതരായത് 1998 ലാണ് . അഭിനയത്തിലെ തന്റെ കഴിവുകളെയെല്ലാം മാറ്റി വച്ച് മഞ്ജു പൂർണ്ണമായും ഒരു വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. 2013ന്റെ പകുതിയോടെയാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണതായി വാർത്തകൾ വന്നു തുടങ്ങിയത്.
2014 ഇവർ വിവാഹമോചനത്തിനപേക്ഷ നൽകുകയും 2015 ൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്തായിരുന്നെന്ന് വ്യക്തമല്ലെങ്കിലും ഇവരുടെ ഏകപുത്രി മീനാക്ഷി ഇപ്പോഴും ദിലീപിനൊപ്പമാണ് കഴിയുന്നത്. കാൻസറിനെപ്പോലും പൊരുതി തോൽപ്പിച്ച ആളാണ് മംമ്ത മോഹൻദാസ്.
എന്നാൽ തന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ പരാജയപ്പെട്ടു. 2011ലാണ് ബിസിനസുകാരനായ പ്രജിത് പത്മനാഭനെ മംമ്ത വിവാഹം ചെയ്തത്. ഒരു വർഷം തികയുന്നതിന് മുമ്ബ് പിരിഞ്ഞ ഇവർ 2014 ൽ നിയമപരമായും വേർപിരിഞ്ഞു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നാണ് മംമ്ത ഇതേക്കുറിച്ച് പറഞ്ഞത്.
മഞ്ജുവിന് ശേഷം ജനപ്രിയ നായികയായി തിളങ്ങിയ കാവ്യാ മാധവൻ 2009 ലാണ് വിവാഹിതയായത്. ഭർത്താവ് നിഷാൽ ചന്ദ്രയ്‌ക്കൊപ്പം കുവൈറ്റിലായിരുന്നു കാവ്യ പിന്നീട്. വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേയ്ക്ക് തിരിച്ചു പോന്നു.
നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോകാനാവില്ലെന്നാണ്് കാവ്യ അന്ന് കാരണമായി അറിയിച്ചത്. 2011 ൽ വിവാഹമോചനം നേടുകയും ചെയ്തു. മലയാള സിനിമാലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച വിവാഹമോചനമായിരുന്നു അത്. പിന്നീട് ദിലീപും കാവ്യയും 2017ൽ വിവാഹം ചെയ്യുകയും ചെയ്തു.
അഭിനയ ജീവിതത്തിന്റെ നല്ല സമയത്താണ് നടി ദിവ്യാ ഉണ്ണിയും വിവാഹിതയായത്. 2002ലായിരുന്നു അത്. പിന്നീട് ഭർത്താവ് ഡോ. സുധീർ ശേഖരനൊപ്പം അമേരിക്കയിലേയ്ക്ക് പോയി. അഭിനയം നിർത്തിയെങ്കിലും തന്റെ ഇഷ്ട കലയായ നൃത്തം ദിവ്യാ ഉണ്ണി തുടർന്നിരുന്നു. കൂടാതെ അമേരിക്കയിൽ തന്നെ ഒരു ഡാൻസ് സ്‌കൂളും തുടങ്ങി.
പിന്നീട് 2016 ഓഗസ്റ്റിൽ താൻ വിവാഹമോചനം നേടാനൊരുങ്ങുകയാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ തന്നെ രംഗത്തെത്തി. ഭർത്താവിന്റെ സ്വാർത്ഥത നിറഞ്ഞ സ്വഭാവമാണ് തന്നെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് നടി പറഞ്ഞത്. 2018ൽ ദിവ്യ മറ്റൊരു വിവാഹവും ചെയ്തു.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2000ത്തിൽ വിവാഹിതരായവരാണ് മനോജ് കെ ജയനും ഉർവ്വശിയും. വിവാഹ ശേഷം ഉർവ്വശി അഭിനയം നിർത്തുകയും ചെയ്തു. 2007 ൽ ഇവരും വേർപിരിഞ്ഞു. എന്നാൽ ഏകമകൾ കുഞ്ഞാറ്റയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടർന്നു. ഉർവ്വശിയും മനോജും പുനർവിവാഹിതരാവുകയും ചെയ്തു.
മുകേഷ് സരിത ബന്ധത്തിന് കാലങ്ങളുടെ കെട്ടുറപ്പായിരുന്നു ഉണ്ടായിരുന്നിട്ടും അവരും പിരിഞ്ഞു. വിവാഹം കഴിഞ്ഞ് അധിക നാളാവുന്നതിനു മുൻപേ പിരിഞ്ഞ് വ്യക്തികളാണ് മംമ്തയും പ്രഗിതും. മലയാള-തമിഴ് സിനിമകളെ ഒരുപോലെ ഞെട്ടിച്ച ഒന്നാണ് നടി അമലാ പോളിന്റെയും തമിഴ് സംവിധായകൻ വിജയ്യുടെയും വിവാഹമോചന വാർത്ത.
2011 ൽ വിജയ് സംവിധാനം നിർവ്വഹിച്ച ദൈവത്തിരുമകൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ആദ്യമൊക്കെ ഇരുവരും ഇത്തരം വാർത്തകൾ നിഷേധിച്ചെങ്കിലും പിന്നീട് 2014 ജൂൺ 12 ന് ഇവർ വിവാഹിതരായി. മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തമായി അമല തന്റെ അഭിനയ ജീവിതം തുടർന്നു പോന്നു. എന്നാൽ 2016 ഓഗസ്റ്റ് ആറിന് വിവാഹമോചനത്തിന് അമല അപേക്ഷ സമർപ്പിച്ചു. വളരെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് ഇവരുടെ സുഹൃത്തുക്കൾ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
ദേശീയ അവാർഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയിൽ നിന്നാണ് ഭർത്താവ് വിപിൻ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വർഷങ്ങളായി ഇവർ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങൾ പറയുന്നത്.
ഇത് അവസാന സെൽഫിയാണെന്നും. സംഭവത്തിൽ കമന്റുകൾ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാർഡ്.
രണ്ടരവർഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്ബരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവർ വിവാഹം കഴിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു വരണമാല്യം ചാർത്തിയത്. ങ80 മൂസയിലെ അണിയറ പ്രവർത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കൽപ്പോലും വിപിനെ ലൈംലൈറ്റിൽ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യൽമീഡിയയെ എത്തിച്ചത്. ചില ഓൺലൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കി.
തെന്നിന്ത്യയിലെ പ്രശസ്ത താരമായ കന്നഡ നടി ശ്രുതിക്ക് വിവാഹമോചനം ലഭിച്ചു. മൂന്ന് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന്റെ അവസാനമാണ് കന്നഡ സംവിധായകൻ എസ് മഹേന്ദറിൽ നിന്ന് ശ്രുതിക്ക് വിവാഹമോചനം ലഭിച്ചത്. മഹേന്ദറുമൊത്ത് ഒരുമിച്ച് ജീവിക്കാൻ തനിക്ക് സാധ്യമല്ലെന്ന് കാണിച്ചാണ് ശ്രുതി വിവാഹമോചനക്കേസ് കൊടുത്തിരുന്നത്. എന്നാൽ മഹേന്ദ്രർ വിവാഹമോചനം അനുവദിച്ചുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ‘കന്നഡ ഭാരതിരാജ’ എന്നാണ് മഹേന്ദർ അറിയപ്പെടുന്നത്.
തെന്നിന്ത്യൻ ഭാഷളിലായി 130-ഓളം സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ‘ഒരാൾ മാത്രം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ജയറാമിന്റെ നായികയായി ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ എന്ന ചിത്രത്തിലുടെയും ശ്രുതി മലയാളത്തിൽ അഭിനയിക്കുകയുണ്ടായി. കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് ചെയർപഴ്‌സൺകൂടിയാണ് ശ്രുതി.
ശ്രുതിക്കും മകൾക്കുമായി ബാംഗ്ലൂർ നഗരത്തിൽ 2,000 ചതുരശ്ര അടിയിൽ കുറയാത്ത വീട് നൽകണമെന്നാണ് കോടതി മഹേന്ദറിന് നൽകിയിരിക്കുന്ന നിർദേശം. വിധിപ്രകാരം 10 വയസുള്ള മകൾ ശ്രുതിയുടെ ഒപ്പം കഴിയും. 1998-ലാണ് ശ്രുതിയും മഹേന്ദ്രറും പ്രണയവിവാഹം ചെയ്തത്. കന്നഡയിൽ ‘ശ്രുതി’ എന്ന സിനിമയും തമിഴിൽ ‘കൽക്കി’ എന്ന സിനിമയും ശ്രുതിക്ക് ഏറെ നിരൂപകശ്രദ്ധ നേടിക്കൊടുത്തിരുന്നു.
നടി മേഘ്‌ന വിൻസെന്റ് വിവാഹമോചിതയാകുന്നു എന്നത് സംബന്ധിച്ച വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ ചർച്ചയായി മാറിയിരു ന്നത്. ഇപ്പോഴിതാ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത വന്നിരിക്കുകയാണ്. സിനിമസീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയാണ് മേഘ്നയെ വിവാഹം കഴിച്ചത്. എന്നാലിപ്പോൾ പുതിയതായി എത്തുന്ന വാർത്ത മേഘ്നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്. ഇത് സംബന്ധിച്ച പ്രതികരണം ഡോൺ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുകയാണ്.
വളരെ ആർഭാടത്തിൽ 2017 ഏപ്രിൽ 30നായിരുന്നു വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂർ സ്വദേശി ഡോൺ ടോണി ആയിരുന്നു വരൻ. ഇടക്കാലത്ത് ഇവർ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തയും എത്ചതിയിരുന്നു. ഡോൺ ടോണി തന്റെ സമൂഹമാധ്യമങ്ങളിൽ നിന്ന് മേഘ്‌നയുമൊത്തുള്ള ചിത്രങ്ങൾ പിൻവലിച്ചുകൊണ്ടാണ് രംഗത്തെത്തിയിരുന്നത്.
മേഘ്‌നയും ഡിംബിളും ഇരുവരുടേയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവാഹ ചിത്രങ്ങൾ പിൻവലിച്ചിരുന്നു, റിലേഷൻ സ്റ്റാറ്റസ് സിംഗിൾ എന്ന് അപ്പ്‌ഡേറ്റ് ചെയ്ത ഡോൺ ടോണി അടുത്തസമയത്ത് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മേഘ്‌നയുമായി ബന്ധമൊഴിഞ്ഞ ശേഷം ഡോൺ ടോണി പുനർവിവാഹിതനാകാനൊരുങ്ങുകയാണ്. തൃശൂരിലെ കുട്ടനെല്ലൂർ സബ് രജിസ്റ്റാർ ഓഫീസിലാണ് ഡോൺ ടോണിയുടെ പുനർവിവാഹത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.