ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, പുള്ളി അടുത്തുതന്നെ നായകനാകും എനിക്കൊരു ഭീഷണിയാവും: അന്ന് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പ്രവചിച്ചത്

542

മലയാള സിനിമയിലെ പ്രമുഖ തരിക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസൻ സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും നർമ്മം കൈവിടാത്ത വ്യക്തിയാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ആരെയും കുറിക്കുകൊള്ളുന്ന വിധത്തിൽ വിമർശിക്കാൻ ശ്രീനിവാസനുള്ള കഴിവും പ്രസിദ്ധമാണ്.

അത്തരത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് മുമ്പ് ഒരിക്കൽ ശ്രീനിവാസൻ നടത്തിയ ഒരുപരാമർശം ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയം ആകുന്നത്. ഒരു സ്വകാര്യ ചാനലിൽ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു ഹാസ്യ പരിപാടിയിൽ ആയിരുന്നു ശ്രീനിവാസൻ മമ്മൂട്ടി മോഹൻലാൽ പരാമർശം നടത്തിയത്.

Advertisements

മലയാള സിനിമയിൽ അന്ന് മമ്മൂട്ടി നായകനായി ഷൈൻ ചെയ്ത് നിൽക്കുകയാണ്. മോഹൻലാൽ കുറേ ചിത്രങ്ങളിൽ കൂടി വില്ലനായി തുടർന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്‌ലാന്റ് ഹോട്ടലിൽ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

Also Read
വീടിനു മുമ്പിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യനാണ് ജയറാം: പ്രമുഖ തിരക്കഥാകൃത്ത് പറഞ്ഞത് കേട്ടോ

ഞാൻ ചോദിച്ചു ആരെ? ആ മോഹൻലാലില്ലേ, അവനെ തന്നെ. അവൻ അടുത്തു തന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്. മോഹൻലാൽ അന്ന് ഫുൾടൈം വില്ലനാണെന്ന് ഓർക്കണം. ആ സമയത്ത് ആണ് മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തോടെ ഉള്ള കമന്റ്. അതിന്റെ അർത്ഥമെന്താ? മമ്മൂട്ടി ചില്ലറക്കാരനല്ല എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.

അതേ സമയം കഴിഞ്ഞ ദിവസം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ വിവാദമായി മാറിയിരിക്കുകയാണ് ഇപ്പോൾ. രോഗ ബാധിതനായ ശ്രീനിവാസൻ രോഗം കുറഞ്ഞതിന് ശേഷം ഒരു പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാൽ ചുംബിച്ചത് അഭിനയം ആയിരുന്നു എന്നും മോഹൻലാൽ കാപട്യക്കാരൻ ആണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

Also Read
ഇനി അങ്ങനെയുള്ള ചുംബനങ്ങൾ ഒന്നും വേണ്ട, കാരണം വെളിപ്പെടുത്തി പ്രിയാ മണി

Advertisement