മലയാളത്തിലെ നിരവധി എവർ ഗ്രീൻ ഹിറ്റ് സിനിമകൾക്ക് തിരക്കഥ രചിച്ചയാളാണ് രഘുനാഥ് പലേരി. ജീവിത ഗന്ധിയായ തിരക്കഥകൾ ഒരുക്കുന്നതിൽ ഏറെ മുന്നിലുള്ള ആളുമായിരുന്നു രുഘുനാഥ് പലേരി. സംവിധായകൻ കൂടിയായ രഘുനാഥ് പലേരി തന്റെ ഇഷ്ട നായകനെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ഒരു കഥ എഴുതാൻ ഇരിക്കുമ്പോൾ തന്റെ മനസ്സിൽ നടൻ ജയറാമിന്റെ മുഖം കഥാപാത്രമായി തെളിയാറുണ്ടെന്നും വീടിന് മുമ്പിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെയാണ് ജയറാം എന്നും രഘുനാഥ് പലേരി പറയുന്നു. രഘുനാഥ് പലേരി രചന നിർവഹിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചതും ജയറാം തന്നെയായിരുന്നു.
Also Read
ഇനി അങ്ങനെയുള്ള ചുംബനങ്ങൾ ഒന്നും വേണ്ട, കാരണം വെളിപ്പെടുത്തി പ്രിയാ മണി
രഘുനാഥ് പലേരിയുടെ വാക്കുകൾ ഇങ്ങനെ:
ആ കാലത്ത് ഞാൻ കഥ എഴുതുമ്പോൾ അതിൽ എന്റെ മനസ്സിൽ തെളിയുന്ന മുഖം ജയറാമിന്റെത് ആയിരുന്നു. ജയറാമിനെ എനിക്ക് വലിയ ഇഷ്ടമാണ്. ജയറാമിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് രാജസേനൻ ആണ്. എന്റെയും രാജസേനന്റെയും ആദ്യത്തെ സിനിമയായ കടിഞ്ഞൂൽ കല്യാണത്തിലാണ് ജയറാം എനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നത്.
പക്ഷെ മനസ്സിൽ ഒരു കഥ ചിന്തിക്കുമ്പോൾ ആ കഥയുടെ കേന്ദ്ര കഥാപാത്രമായ ആളായി ജയറാം എപ്പോഴോ എന്റെ മുന്നിൽ വന്നു നിൽക്കും. അങ്ങനെ വന്നു നിന്ന എല്ലാ സിനിമകളിലും ജയറാം നായകനായിട്ടില്ല. ജയറാം എനിക്ക് നമ്മുടെ വീടിനു മുമ്പിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യനാണ്.
ഒരു കഥ സിനിമ ആക്കേണ്ട ആവശ്യം ഇല്ലെങ്കിൽ പോലും എന്റെ പ്രധാന കഥാപാത്രമായി ജയറാമിന്റെ മുഖം മനസ്സിൽ തെളിയാറുണ്ട്. നേരത്തെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് രഘുനാഥ് പലേരി ഇങ്ങനെ പറഞ്ഞത്.