കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളി കളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയണ് ഗായത്രി സുരേഷ്. വളരം പെട്ടെന്ന് തന്നെ മികച്ച ഒരു പിടി സിനിമകളിലൂടെ മലയാളിയുടെ മനസിൽ ഗായത്രി സുരേഷിന് സ്ഥാനം പിടിക്കാൻ കഴിഞ്ഞു.
ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി സുരേഷ് വേഷമിട്ട മറ്റു ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും വിശേഷങ്ങളും ഗായത്രി തുറന്ന് പറയാറുണ്ടെങ്കിലും ട്രോളുകളിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായത്.
ഇപ്പോൾ ട്രോളുകളെക്കുറിച്ചും അവയെ നേരിട്ട രീതിയെക്കുറിച്ചും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മനസു തുറന്നിരിക്കുകയാണ് ഗായത്രി. ട്രോളുകൾ തുടക്കത്തിൽ വളരെയധികം വേദനിപ്പിച്ചുവെങ്കിലും ഇപ്പോൾ അത് തന്നെ ബാധിക്കുന്നില്ലെന്ന് പറയുകയാണ് ഗായത്രി.
താൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അങ്ങനെയല്ലെങ്കിലും താൻ അങ്ങനെയാണ് കരുതുന്നത്. താൻ എന്തുകൊണ്ടാണ് ഇത്ര വെറുക്കപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും തനിക്ക് തോന്നുന്ന കാര്യങ്ങൾ പറഞ്ഞതല്ലാതെ ടോക്സിക് ആയിട്ടുള്ള ഒരു കാര്യവും പ്രചരിപ്പിച്ചിട്ട് ഇല്ലെന്നും ഗായത്രി പറയുന്നു.
സിനിമയിലേക്ക് വരുമ്പോൾ ആൾക്കാർ തന്നെ സ്നേഹിക്കുമെന്നും താൻ എല്ലാവരുടെയു കണ്ണിലുണ്ണിയാകുമെന്നും ആയിരുന്നു പ്രതീക്ഷീച്ചിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും ഗായത്രി പറഞ്ഞു. താൻ ഇതിൽ കൂടിയൊക്കെ കടന്നു പോകണം എന്നായിരിക്കും അതു കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നും ഗായത്രി കൂട്ടിച്ചേർക്കുന്നു.
തന്നെ ആരും സീരിയസ് ആയി എടുക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഗായത്രി പറഞ്ഞു. പക്ഷേ, താൻ നൽകുന്ന ബഹുമാനം തനിക്ക് തിരിച്ച് ലഭിക്കണമെന്ന് തോന്നാറുണ്ടെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയ ടോക്സിക് അല്ലെന്നും അത് ഉപയോഗിക്കുന്ന ആളുകളാണ് ടോക്സിക് എന്നും ഗായത്രി പറഞ്ഞു.
ഇതെല്ലാം ഓരോരുത്തരുടെ മനോഭാവം അനുസരിച്ച് ഇരിക്കുമെന്നും ഇത്തരം വിവാദങ്ങൾ തന്റെ കരിയറിനെയും ബാധിച്ചിട്ടു ണ്ടാകാമെന്നും ഗായത്രി പറഞ്ഞു. അതേ സമയം അടുത്തിടെ താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി വൈറലായിരുന്നു.
കൊച്ചിയിൽ വെച്ച് കാ റ പ ക ടം നടന്നിട്ടും വണ്ടി നിറുത്താതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് ചില വിശദീകരണ വുമായി ഗായത്രി എത്തിയിരുന്നു. ഇപ്പോളിതാ പണ്ട് ഞാൻ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി. അടുത്തിടയ്ക്ക് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ: ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അത് നല്ലത് അല്ലാത്തത് കൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നത് ആണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്.
ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നു ന്നത്. എന്നാൽ ഇതോടൊപ്പം കഴിഞ്ഞ ദിവസം നടൻ അനീഷ് മേനോന് എതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്. മീ ടൂ ആരോപണം കേട്ടു. കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ.
അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ലെന്നും താരം പറയുന്നു.