മലയാളം ബിഗ്‌ബോസ് സീസൺ മൂന്നിൽ ദമ്പതികളായി മത്സരാർത്ഥികൾ ഫിറോസ് ഖാനും സജ്ന ഫിറോസും ഓരോ എപ്പിസോഡ് കഴിയും തോറും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെട്ട് അവരെ പ്രകോപിപ്പിക്കുന്നതാണ് ഫിറോസിന്റെ ഗെയിം തന്ത്രങ്ങൾ.
എന്നാൽ ഇവരുടെ വ്യക്തി ജീവതത്തെ കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്താൽ പൊട്ടിത്തെറിക്കുമെന്നതും കണ്ട് കഴിഞ്ഞു. സമാനമായ രീതിയിൽ സജ്നയുടെ അടുത്ത് ഫിറോസ് ദേഷ്യത്തിൽ തട്ടുന്നത് കണ്ട ചോദ്യം ചെയ്ത സായി വിഷ്ണുവിനെതി ഇരുവരും തിരിഞ്ഞിരുന്നു.
ഇതോടെ ഇരുവരും ബിഗ് ബോസിനുള്ളിൽ കാണിച്ച് കൂട്ടുന്നതൊക്കെ എന്താണെന്ന് ചോദിക്കുകയാണ് ആരാധകർ. ഒഫിഷ്യൽ ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. സത്യത്തിൽ ഫിറോസ് സജ്‌ന ബിഗ് ബോസ് ഹൗസിൽ എന്താണ് കാണിച്ചു കൂട്ടുന്നത്. പല മത്സരാർഥികളുടെയും പേർസണൽ കാര്യങ്ങൾ ചികഞ്ഞു കുറ്റങ്ങൾ കണ്ടു പിടിക്കുന്നു, അതിനെ വിമർശിക്കുന്നു.
പക്ഷെ അതേ നാണയത്തിൽ ഉള്ള അടികൾ ഇവർക്ക് തിരിച്ചു കിട്ടുമ്പോൾ എന്തിനാണ് ഈ അസഹിഷ്ണുത. ചില സന്ദർഭങ്ങൾ പറയാം. സായിയുടെ പേർസണൽ കാര്യം ആയ വീടിന്റെ ഡോർ ഇഷ്യൂ എടുത്തു അതു വല്യ കോലാഹലം ആക്കുന്നു. അവൻ അന്ന് അവന്റെ പേർസണൽ കാര്യം ആണെന്ന് പറഞ്ഞപ്പോൾ, ഇവർ പറഞ്ഞതു അതു ബിഗ് ബോസ് ഹൗസിൽ നീ പറഞ്ഞതു കൊണ്ട് ആണെന്നാണ്.
ഭാഗ്യലക്ഷിയുടെ പുറത്തെ കാര്യങ്ങൾ ചികഞ്ഞു ചോദിച്ചതും എല്ലാരും കണ്ടതാണ്. സന്ധ്യക്കു തേങ്ങാ ചിരവാൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ ഇവർ പറഞ്ഞതു നിങ്ങളെ ഒരു നല്ല ഭാര്യ ആക്കി ഭർത്താവിന് തിരിച്ചു കൊടുക്കാം എന്നാണ് ഇതു പേർസണൽ ആയിട്ടുള്ള കാര്യം ആണ്.
ഋതു ഒറ്റക്കിരുന്നു സംസാരിക്കുമ്പോൾ ഡിംപലിന് പഠിക്കുകയാണോ എന്നു ചോദിച്ചിട്ട,് ഋതു അതു നിങ്ങൾക്കെന്താ ഞാൻ എന്റെ പേർസണൽ സ്പേസിൽ ഇരുന്നല്ലേ പറയുന്നത് എന്നു പറഞ്ഞപ്പോൾ ഫിറോസ് പറഞ്ഞത് അങ്ങനെ പേർസണൽ സ്പേസ് എന്ന ഒന്നു ഇവടില്ല എല്ലാർക്കും അവിടെയും കേറി ചെല്ലാം എന്നാണ്.
ഇനി ഇന്നത്തെ ഒരു വിഷയം കൊണ്ടു തന്നെ ഈ വീട്ടിൽ ആരാണ് ഡബിൾ സ്റ്റാൻഡ് എന്ന് വ്യക്തമാകും. ഡൈനിങ്ങ് ഹാളിൽ മീറ്റിംഗിന് ഇടക്ക് ഫിറോസ് സജ്നയെ ദേഷ്യത്തോടെ തന്നെ ആണ് കൈവച്ചു തട്ടിയത്. അയാളുടെ മുഖഭാവത്തിൽ വ്യക്തമായി എല്ലാവർക്കും മനസിലായതാണ്.
അതു സായി നല്ല തന്റേടത്തോടെ ചോദിക്കുകയും ചെയ്തു. പിന്നീട് സായിയോട് പോയി ഫിറോസ് പറയുന്നുണ്ട്. ഞങ്ങൾ തമ്മിലുള്ള കാര്യത്തിന് അഥവാ ഇവരുടെ പേർസണൽ കാര്യത്തിൽ കേറി എന്തിനാ ഇടപെട്ടത് അവളെ ഞാൻ ഇങ്ങനെ ആണ് വിളിക്കാറുള്ളതെന്ന്. എന്നിട്ട് സജ്നയെ സപ്പോർട്ടിനും വിളിക്കുന്നു. ഒരു ഭാര്യ എന്ന നിലക്ക് അവർ പറഞ്ഞു, എന്റെ ഭർത്താവാണ്. അങ്ങനെ ചെയ്യാറുണ്ട് എന്നൊക്കെ.
എന്നാൽ സായി അവിടെയും വെട്ടി തുറന്നു പറയുന്നു. തള്ളിയത് പോലെ ആണ് തോന്നിയത്. ഇനി അങ്ങനെ അല്ല എന്ന് നിങ്ങൾ പറഞ്ഞോ അവിടെ ഉള്ളവർക്കും അങ്ങനെ ആണ് ഫീൽ ചെയ്തത് എന്നു. ഫിറോസ് ഖാൻ മാസ് ആയി പറയുന്നുണ്ട്.
ഡബിൾ സ്റ്റാൻഡ് എന്ന് അനൂപിനെയും, നിലപാടില്ലെന്നു മണിക്കുട്ടനെയും, നുണ പറഞ്ഞു എന്നു സന്ധ്യയെയും പറയാൻ ഇവർക്ക് എന്തു യോഗ്യത ആണ് ഉള്ളത്. ഇവർ ആരെയെങ്കിലും ചൊറിഞ്ഞാൽ മാസും മാസ്‌ക് അഴിക്കലും ഒക്കെ ആണ്. പക്ഷെ ഇവരെ ആരെയെങ്കിലും ചൊറിഞ്ഞാൽ അതു ടാർഗറ്റിങ്ങ്. കൊടുത്താൽ തിരിച്ചും കിട്ടും എന്ന് അറിഞ്ഞു വേണം കളിക്കാൻ. ഈ ചെറിയൊരു കാര്യം സജ്നക്കു സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് സജ്‌ന കരഞ്ഞത്.