മലയാളികളുടെ പ്രിയപ്പെട്ട നടിയായ നസ്‌റിയ നസീം തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടായിരുന്നു. മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിൽ ആയിരുന്നപ്പോഴാണ് താരം ടെലിവിഷൻ പ്രോഗ്രാം അവതരിപ്പിച്ച് എത്തിയത്.
പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി ഒരുക്കിയ പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് സിനിമാ അഭിനയ രംഗത്തേക്ക് താരം ചുവടെടുത്തുവെക്കുന്നത്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും നസ്‌റിയ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് നസ്‌റിയ. തമിഴടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ഫഹദ് ഫാസിലുമായി താരം പ്രണയത്തിലാകുന്നതും 2014 ഓഗസ്റ്റ് 21 ന് ഇരുവരും വിവാഹിതരാകുന്നതും.
മലയാളത്തിലെ സൂപ്പർ സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, പിതാവ് സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നടിയാണ് നസ്രിയ.
മിക്കപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസ തന്റെ വളർത്ത് നായയായ ഓറിയോയുടെ വീഡിയോ ഇട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലൻ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുടുംബവും കൂട്ടുകാരുമായി ബന്ധപ്പെട്ട പല വിശേഷങ്ങളും നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രഭാത സെൽഫിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചില പ്രഭാതങ്ങളിൽ ഞങ്ങൾ സെൽഫി മൂഡിലാണ് എന്നുപറഞ്ഞുകൊണ്ടാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചലച്ചിത്ര താരങ്ങളായ വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ തുടങ്ങിയവരും ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തി. അതേ സമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ കൂടിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നസ്രിയ ഒരു മാജിക് ആണെന്ന് ഫഹദ് മുൻപൊരിക്കൽ പറഞ്ഞിരുന്നു.