മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ചിന്തിച്ചിരുന്നില്ല ദുൽഖറിന്റെ ചേട്ടനാകേണ്ടി വരുമെന്ന്, ദുൽഖർ എന്തൊരു സ്വീറ്റായ വ്യക്തിയാണ് ആണ് മോനെ നീ ലൗ യു; മനോജ് കെ ജയൻ

74

ഹരിഹരൻ എംടി കൂട്ടുകെട്ടിൽ ഇറങ്ങിയ സർഗത്തിലെ കുട്ടൻ തമ്പുരാനായി വേഷമിട്ട് മലയാളത്തിലെത്തിയ താരമാണ് മനോജ് കെ ജയൻ. തുടർന്ന് നിരവധി സിനിമകളിൽ നായകനായും വില്ലനായും സഹനടനായും ഒക്കെ വേഷമിട്ട മനോജ് കെ ജയൻ തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരാണ്.

മലയാളത്തിന് പുറമേ തമിഴകത്തും ശക്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് കെ ജയൻ ഇപ്പോഴും സിനിമയിൽ ശക്തമായി സാന്നിധ്യമാണ്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ അച്ഛനും സൂപ്പർസ്റ്റാർ മകനുമൊത്ത് അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ.

Advertisements

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി സൂപ്പർ ഡയറക്ടർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ദുൽഖറിനൊപ്പം പ്രധാന കഥാപാത്രത്തെ മനോജ് കെ ജയൻ അവതരിപ്പിക്കുന്നത്.

നേരത്തെ അൻവർ റഷീദിന്റെ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഒട്ടും ചിന്തിച്ചിരുന്നില്ല ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് മനോജ് കെ ജയൻ സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നു. ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം സല്യൂട്ടിന്റെ പാക്കപ്പ് വിശേഷങ്ങളുമായി എത്തിയപ്പോഴാണ് മനോജ് കെ ജയൻ ഈ തുറന്നു പറട്ടിൽ നടത്തിയത്.

2005ൽ മമ്മൂട്ടിക്കൊപ്പം രാജമാണിക്യത്തിൽ അദ്ദേഹത്തിന്റെ അന്യനായി അഭിനയിക്കുമ്പോൾ 2021ൽ ഒരിക്കലും ദുൽഖറിന്റെ ചേട്ടനായി അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മനോജ് കെ ജയൻ പറയുന്നു. സല്യൂട്ടിന്റെ ചിത്രീകരണവേളയിൽ തനിക്ക് പിന്തുണ തന്ന സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും നന്ദിയും അദ്ദേഹം അറിയിച്ചു.

ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. മനോജ് കെ ജയന്റെ കുറിപ്പ് ഇങ്ങനെ:

ഒരുപാട് സന്തോഷവും സ്‌നേഹവും. മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. 2005ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021ൽ, ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം.

ദുൽഖർ എന്തൊരു സ്വീറ്റായ വ്യക്തിയാണ് ആണ് മോനെ നീ ലൗ യു. പ്രിയപ്പെട്ട റോഷൻ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്‌നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം. അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി,കാരണം നവ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കൾ ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു നന്ദി. എന്റെ പ്രിയപ്പെട്ട സഹ അഭിനേതാക്കൾക്കും നന്ദി എന്നായിരുന്നു മനോജ് കെ ജയൻ കുറിച്ചത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിൽ ദുൽഖറിന്റെ സഹോദരനായാണ് മനോജ് കെ ജയൻ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതായി റോഷൻ ആൻഡ്രൂസും ദുൽഖറും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദുൽഖർ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടെയാണ് സല്യൂട്ട്.

അരവിന്ദ് കരുണാകരൻ എന്നാണ് ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കൊല്ലം, തിരുനനന്തപുരം, കാസർകോട്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പൻ, ബിനു പപ്പു, അലൻസിയർ, വിജയകുമാർ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement