മമ്മൂട്ടിയിൽ നിന്നോ മോഹൻലാലിൽ നിന്നോ ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല: ലോഹിതദാസിന്റെ ഭാര്യ സിന്ധു അന്ന് പറഞ്ഞത്

1475

മലയാള സിനിമയിൽ നിരവധി ക്ലാസിക് മൂവികൾ സൃഷ്ടിച്ച മഹാനായ കലാകാരൻ ആയിരുന്നു രചയിതാവും സംവിധായകനുമായി എകെ ലോഹിതദാസ്. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒട്ടുമിക്കതും ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞത് ആയിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്. അതേ സമയം കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വേണ്ടി സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവരിൽ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ സിന്ധു മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.

Advertisements

Also Read
ദൃശ്യം സിനിമയോട് ആദ്യം നോ പറഞ്ഞു, കാരണം ഇതായിരുന്നു, വെളിപ്പെടുത്തലുമായി മീന

ലോഹിതദാസിന്റെ മ ര ണ ത്തി ന് ശേഷം മോഹൻലാലും മമ്മൂട്ടിയും വിളിക്കുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തോ എന്ന ചോദ്യത്തിന് ഉത്തരം നൽകവേയാണ് അവർ ഇക്കാര്യം പറഞ്ഞത്. അവരൊക്കെ വിളിക്കാറുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്.

ദിലീപിന്റെ കരിയറിൽ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു കുറച്ചു കാലങ്ങൾക്ക് മുമ്പ് കൗമുദിയുമായുള്ള അഭിമുഖത്തിൽ അവർ പറഞ്ഞത്.

തന്റെ കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകർക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്.

അവർക്കായി തന്റെ സിനിമകൾ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മമ്മൂട്ടിയിൽ നിന്നോ മോഹൻലാലിൽ നിന്നോ ആരിൽ നിന്നോ ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സിന്ധു പറഞ്ഞിരുന്നു.

Also Read
മദ്യം കുടിപ്പിച്ച ശേഷം പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ് ബി യ ൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

Advertisement