ഭീഷ്മ പർവ്വത്തിലെ ആലിസ് ചില്ലറക്കാരിയല്ല, താരം ശരിക്കും ആരാണെന്ന് അറിയോ, വൈറലായി അനസൂയ ഭരദ്വാജിനെ കുറിച്ചുള്ള കുറിപ്പ്

210

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അമൽ നീരദ് കോമ്പിനേഷനിൽ പുറത്തിറങ്ങിയ ഭീഷ്മ പർവ്വം 50 കോടി കളക്ഷനും പിന്നിട്ട് തകർപ്പൻ വിജയം നേടി മുന്നേറുകയാണ്. ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് തെലുങ്ക് നടി അനസൂയ ഭരദ്വാജിന്റേത്.

മമ്മൂട്ടിയുടെ പ്രണയിനിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് അനസൂയ ഭീഷ്മ പർവ്വത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നടിയെക്കുറിച്ച് നിഷാദ് ബാല എന്ന പ്രേക്ഷകൻ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

Advertisements

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

ആലീസ് പർവം: ജൂനിയർ എൻടിആർ ചിത്രമായ നാഗയിൽ (2003) ആയിരുന്നു അവർ ആദ്യമായി അഭിനയിച്ചത്. അന്ന് ഒരു എക്സ്ട്രാ ആർട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം.സിനിമയിൽ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. ഞാൻ അന്ന് ജൂനിയർ കോളജിലായിരുന്നു.

Also Read
എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്തതായി ഞാൻ ഓർക്കുന്നു. അതിന് എനിക്ക് 500 രൂപ പ്രതിഫലം ലഭിച്ചു. എംബിഎ (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ) പഠിച്ച അവർ കോർപ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്‌ബോൾ ആകസ്മികമായി ഒരു ടെലിവിഷൻ കമ്പിയിൽ എത്തിപ്പെടുന്നു.

2008ൽ ബദ്രുക കോളജിൽ നിന്ന് എംബിഎ പാസായതിന് ശേഷം ഒരു വർഷത്തിലേറെയായി ഞാൻ എച്ച്ആർ എക്സിക്യൂട്ടീവായി ജോലി ചെയ്തു. അപ്പോഴേക്കും ചില സിനിമാ ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ചെയ്തില്ല. പിന്നീടാണ് വാർത്താ ചാനലിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്.

സാക്ഷി ടെലിവിഷനിലെ അവതാരക. ഈ ജോലിയാണ് എനിക്ക് സിനിമയിലേയ്ക്കുള്ള ചവിട്ടു പടി ആയത്.
സാക്ഷി ടിവിയിൽ വാർത്താ അവതാരകയായി പ്രവർത്തിച്ച ശേഷം മാ മ്യൂസിക്കിൽ അവതാരകയാവാൻ അവസരം കിട്ടി. ഇതിനിടെ വേദം, പൈസ എന്നീ തെലുങ്ക് ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിക്കുകയും ചെയ്തു.

പിന്നീട് ജബർദസ്ത് എന്ന കോമഡി ഷോയിൽ അവതാരകയായി പ്രത്യക്ഷപ്പെട്ടു. ഈ ഷോ ഇവരുടെ കരിയറിലെ വഴിത്തിരിവാവുന്നത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് നാഗാർജുനയ്‌ക്കൊപ്പം സോഗ്ഗേടെ ചിന്നി നയന എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് പിന്നീട്, അതേ വർഷം തന്നെ, ക്ഷണം എന്ന ചിത്രത്തിൽ ഇവർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, നെഗറ്റീവ് ഷെയ്ഡുള്ള അത്യുഗ്രൻ കഥാപാത്രം. എസിപി ജയാ ഭരദ്വജ്.

Also Read
ഇത് വരെ കണ്ടിട്ടുള്ളതിനേക്കാൾ വ്യത്യസ്തം, അടിപൊളി; നവ്യ നായർക്ക് അഭിനന്ദനങ്ങളുമായി ആരാധകർ

ഞാൻ ഇത്രയും നേരം പറഞ്ഞു വന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. രംഗസ്ഥലം എന്ന ചിത്രത്തിലെ ചിട്ടി ബാബുവിന് കൃഷി ചെയ്യാൻ മോട്ടോർ കൊടുക്കുന്ന കൊല്ലി രംഗമ്മ. പുഷ്പ എന്ന ചിത്രം കണ്ടവരാരും ദാക്ഷായണിയെ മറക്കില്ല. ആ വേഷത്തിലെ വന്യത അനിർവചനീയമാണ്.

പാൻ ചവച്ചുകൊണ്ട് ഭരിക്കുന്ന സ്ത്രി. ഭർത്താവ് ശ്രീനുവിന്റെ നെഞ്ചിൽ ഇരുന്നുകൊണ്ട് ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുന്ന ദാക്ഷായിനി. ഭീഷ്മപർവ്വത്തിൽ മൈക്കിളിന്റെ മാതാവിന് മധുരമുള്ള ഹോമിയോ മരുന്നുമായി വരുന്ന ഡോ ആലീസിൽ എത്തി നിൽക്കുന്നു ഈ അഭിനയ സപര്യ. ഈ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായി പരകായ പ്രവേശം നടത്തിയത്. ഒറ്റ നാമം അനസൂയ ഭരദ്വാജ്.

Advertisement