അകന്ന് പോകാൻ ശ്രമിച്ചാലും കെട്ടിയിടുന്ന കുറ്റി, മുപ്പത് വർഷമായി സഹിക്കുന്നു; ഭാര്യയെ കുറിച്ച് ലാൽ ജോസ്

236

കമലിന്റെ സഹായി ആയി എത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർ സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. ഒരു മറവ ത്തൂർ കനവ് എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കലാമൂല്യമുള്ള വാണിജ്യ വിജയങ്ങളായ ഒട്ടേറെ സിനിമകൾ മലയാളത്തിന് സമ്മാനിച്ച് പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനായി ലാൽ ജോസ് മാറുകയായിരുന്നു. ഒരു മറവത്തൂർ കനവിൽ തുടങ്ങി മ്യാവു വരെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ ഇരുപത്തിയാറോളം ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

Advertisements

ഏറെ നാൾ സിനിമയിൽ സഹ സംവിധായകനായിരുന്ന ശേഷമാണ് ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് എടുത്ത ഒരു മറവത്തൂർ കനവ് വലിയ വിജയമായിരുന്നു. ചിത്രത്തിൽ ബിജു മേനോൻ, ദിവ്യാ ഉണ്ണി, മോഹനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാൽ ജോസ് സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.

അവയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകളുണ്ട്. ഒരു മറവത്തൂർ കനവ് സിനിമയ്ക്ക് വേണ്ടി ലാൽ ജോസിന് തിരക്കഥ എഴുതികൊടുത്തത് നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ ആയിരുന്നു. 1999ൽ ലാൽ ജോസ് തന്റെ രണ്ടാമത്തെ സിനിമ തിയേറ്ററുകളിലെത്തിച്ചു. ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു ആ സിനിമ.

Also Read
അമ്മായിയമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂ ര മ ർ ദ്ദ നം, അമ്മായിയമ്മയുടെ കാമുകൻ പിടിയിൽ, സംഭവം കൊരട്ടിയിൽ

ഈ ചിത്രത്തിലൂടെ നടി കാവ്യാ മാധവൻ ആദ്യമായി നായികയായും സിനിമയിലേക്ക് എത്തി. ദിലീപ് ലാൽ ജോസ് കൂട്ടുകെട്ടിൽ മീശ മാധവൻ, ചാന്ത്‌പൊട്ട് അടക്കം നിരവധി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള ലാൽ ജോസ് ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നന്നത്. ഇന്ന് അവളുടെ പിറന്നാളാണ്. എത്ര പറന്ന് മാറിയാലും എന്നെ ഈ ഭൂമിയിൽ തന്നെ കെട്ടിയിടുന്ന കു(റ്റി)ട്ടിയുടെ പിറന്നാൾ. സന്തോഷ ജന്മദിനം കുറ്റിക്ക് മുപ്പതാണ്ടായി എന്നെ സഹിക്കുന്ന കാരുണ്യമേ. ലീനേ പിറന്നാളുമ്മകൾ എന്നാണ് ലാൽ ജോസ് കുറിച്ചത്.

അടുത്തിടെയാണ് ഇരുവരും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. സഹസംവിധായകനായി പ്രവർത്തിക്കുന്ന സമയത്താണ് ലാൽ ജോസ് 1992ൽ ലീനയെ വിവാഹം ചെയ്തത്. ഐറിനും കാതറിനുമാണ് ഇരുവരുടേയും മക്കൾ.

അതേ സമയം ലാൽ ജോസിന്റേതായി ഏറ്റവും അവസാനം റിലീസിനെത്തിയ സിനിമ മ്യാവൂ ആയിരുന്നു. ആദ്യം തിയേറ്ററുകളിലും പിന്നീട് ഒടിടിയിലുമായാണ് ലാൽ ജോസിന്റെ മാവ്യു റിലീസ് ചെയ്തത്.

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറക്കിയ സിനിമ പൂർണമായും യുഎഇയിലാണ് ചിത്രീകരിച്ചത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ സൂപ്പർഹിറ്റ് വിജയ ചിത്രങ്ങൾ ശേഷം ലാൽ ജോസിന് വേണ്ടി ഡോ.ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ സിനിമ കൂടിയായിരുന്നു മ്യാവൂ.

Also Read
അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, ചേച്ചി ഈ രംഗം കണ്ടപ്പോൾ ചേച്ചി ഷൈ ആയെന്നു പറഞ്ഞു, ഭീഷ്മപർവ്വത്തിലെ ശ്രീനാഥ് ഭാസിക്ക് ഒപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് അനഘ

ലാൽ ജോസിന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയ്ക്ക് സോളമന്റെ തേനീച്ചകൾ എന്നാണ് പേരിട്ടിരിക്കുന്നത്. ശംഭു, ദർശന, ആഡിസ്, വിൻസി എന്നീ റിയാലിറ്റി ഷോ വിജയികൾക്കൊപ്പം ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Advertisement